വിദ്യാര്‍ഥി താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയില്‍

Local News

കൊണ്ടോട്ടി:വിദ്യാര്‍ഥിയെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. പുളിക്കല്‍ എ എം എം ഹൈസ്‌കൂള്‍ വിദ്യാര്‍ഥി ചെര്‍പ്പുളശേരി കുറ്റിക്കോട് കെ.ടി.ഷെബി (13) നെയാണ് താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
പുളിക്കല്‍ മദീനത്തുല്‍ ഉലും ഓര്‍ഫനേജില്‍ താമസിച്ചു പഠിക്കുകയായിരുന്നു. ഇന്നലെ ഉച്ചയോടെയാണ് മൃതദേഹം കണ്ടെത്. മൃതദേഹം മഞ്ചരി മെഡിക്കല്‍ കോളജാശുപത്രിയിരല്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി. കൊണ്ടാട്ടി പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ഈ വര്‍ഷമാണ് പുളിക്കലില്‍ എട്ടാം ക്ലാസില്‍ ചേര്‍ന്നത്. പിതാവ് : പരേതനായ അലി അക്ബര്‍. മാതാവ് :ഷാഹിന.സഹോദരങ്ങള്‍:ഷഹബാസ്, ഷിബിന്‍.