യു ഷറഫലിയുടെ ഫുട്ബോൾ ജീവിതം പുസ്തകമാകുന്നു

Life Style Local News

അരീക്കോട് : ഇന്ത്യൻ ഫുട്ബോൾ താരവും കേരള സ്പോർട്സ് കൗൺസിൽ പ്രസിഡൻ്റുമായ യു ഷറഫലിയുടെ ഫുട്ബോൾ ജീവിതം പുസ്തകം ആവുന്നു. പുസ്ത കത്തിൻ്റെ കവർ പ്രകാശനം ഷറഫലിയുടെ ജന്മ നാടായ അരീക്കോട് തെരട്ടമ്മൽ ഫുട്ബാൾ ഗ്രൗണ്ടിൽ, ഇന്ത്യൻ ഫുട്ബോൾ താരം കുരികേഷ് മാത്യൂ, ആസിഫ് സഹീറിന് നൽകി നിർവഹിച്ചു.
ദി വിയൂസ് പബ്ലിക്കേഷൻ(the views) പ്രസിദ്ധീകരിക്കുന്ന ‘സെക്കൻഡ് ഹാഫ് ‘എന്ന പുസ്തകത്തിൻ്റെ എഡിറ്റിംഗ് നിർവഹിച്ചത് മാധ്യമ പ്രവർത്തകൻ ബച്ചു ചെറുവാടി ആണ്. ഷറഫലിയുടെ ഫുട്ബാൾ അനുഭവങ്ങൾക്ക് പുറമെ പ്രഗൽഭ പരിശീലകരുടെയും അദ്ദേഹത്തോടൊപ്പം കളിച്ച താരങ്ങളുടെയും അനുഭവങ്ങളും പങ്കുവെക്കുന്നു.കെ എ റസാഖ് തെരട്ടമ്മൽ ആമുഖ പ്രഭാഷണം നടത്തി. യു ഷറഫലി, ബച്ചു ചെറുവാടി, ഫുട്ബോൾ താരങ്ങൾ ആയ എ. സക്കീർ, ലത്തീഫ് ചെമ്പകതിൽ, നാസർ തെരട്ടമ്മൽ, ഗായകൻ കെ വി അബൂട്ടി തുടങ്ങിയവർ സംബന്ധിച്ചു.