ജോലി ചെയ്യുന്ന സ്ഥാപനത്തിലേക്ക് നടന്നുപോവുകയായിരുന്ന യുവതിയെ ക​ട​ന്നു​പി​ടി​ച്ച യുവാവ് അറസ്റ്റില്‍

Crime Keralam News

ചെറുപുഴ : പു​ളി​ങ്ങോം ക​രി​യ​ക്ക​ര​യില്‍ വ​ഴി​യാ​ത്ര​ക്കാ​രി​യാ​യ യു​വ​തി​യെ ക​ട​ന്നു​പി​ടി​ച്ച യുവാവ് ചെറുപു​ഴ പൊ​ലീ​സിന്റെ പിടിയിൽ. കാ​ക്ക​യം​ചാ​ലി​ല്‍ വാ​ട​ക​ക്ക് താ​മ​സി​ക്കു​ന്ന സി​നോ​ജാ​ണ്​ (35) യുവതിയെ കടന്നുപിടിച്ചു കേസിൽ അറസ്റ്റിലായത്.

ജോ​ലി ചെ​യ്യു​ന്ന സ്ഥാ​പ​ന​ത്തി​ലേ​ക്ക് റോ​ഡി​ലൂ​ടെ ന​ട​ന്നു​പോ​വു​ക​യാ​യി​രു​ന്ന യു​വ​തി​യെ ഓ​ട്ടോ​യി​ലെ​ത്തി​യ പ്ര​തി ദുരുദ്ദേശ പൂർവ്വം ക​ട​ന്നു​പി​ടി​ക്കു​ക​യാ​യി​രു​ന്നു. അ​ക്ര​മം ചെ​റു​ക്കു​ന്ന​തി​നി​ടെ റോ​ഡി​ലേ​ക്ക് ത​ള്ളി​യി​ട്ട യു​വ​തി​യെ ഗുരുതരമല്ലാത്ത പ​രി​ക്കു​ക​ളോ​ടെ ചെ​റു​പു​ഴ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

യു​വ​തി​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ പൊ​ലീ​സ് പ്ര​തി​യെ അ​റ​സ്​​റ്റു ചെയ്യുകയായിരുന്നു.