18വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഒന്നിച്ചു

Local News

കോഡൂര്‍: 18വര്‍ഷങ്ങള്‍ക്ക് ശേഷം കോഡൂര്‍ ചെമ്മന്‍കടവ് പി.എം.എസ്.എ.എം.എ.എച്ച്.എസ്. സ്‌കൂളിലെ 10-ാംക്ലാസ് വിദ്യാര്‍ത്ഥികള്‍ വീണ്ടും കുടുംബസമേതം ഒന്നിച്ചു.
‘യാദ് കേ കിനാരെ 2023’ എന്ന പേരില്‍നടത്തിയ പൂര്‍വ വിദ്യാര്‍ത്ഥി സംഗമത്തില്‍വെച്ച് അന്നത്തെ 10.കെ. ക്ലാസ് വിദ്യാര്‍ഥികളാണ് ഒന്നിച്ചത്. നേരത്തെ വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ സംഘടിപ്പിച്ച ആര്‍ട്‌സ് ഫെസ്റ്റില്‍ മത്സരിച്ച വിദ്യാര്‍ഥികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു. ആറു വര്‍ഷത്തിനിടെ മാധ്യമ അവാര്‍ഡുകള്‍ 21 അവാര്‍ഡുകള്‍ കരസ്ഥമാക്കിയ സഹപാഠിയായ വി.പി. നിസാറിനെയും, കേരള പി.എസ്.സി. പരീക്ഷയില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ ഇസ്ലാമിക് ഹിസ്റ്ററിയില്‍ അഞ്ചാം റാങ്ക് നേടിയ അസ്മാബിയെയും ചടങ്ങില്‍ ആദരിച്ചു.
പി.അയ്യൂബ് അധ്യക്ഷത വഹിച്ച ചടങ്ങ് പി.കെ.അസ്മാബി ഉദ്ഘാടനം ചെയ്തു. ഇ.കമാല്‍, എ.അബ്ദുല്‍ മാലിക്, വി.അബ്ദുള്ള, കെ. ആസിഫ് പ്രസംഗിച്ചു