താനൂർ ബോട്ടപകടം, ജുഡീഷ്യൽ കമ്മീഷൻ മുമ്പാകെ ഐ എൻ എൽ. മൊഴി നൽകി.

Local News

മലപ്പുറം: താനൂർ ബോട്ടപകടം അന്വേഷിക്കുന്ന ജസ്റ്റിസ് വി കെ. മോഹനൻ കമ്മീഷൻ മുമ്പാകെ ഐ എൻ എൽ. ജില്ലാ കമ്മറ്റി മൊഴി നൽകി. ഫിറ്റ്നസ്സ് ഇല്ലാത്ത ബോട്ടിന് യാത്രാ അനുമതി നൽകിയതാണ് അപകടത്തിന് പ്രധാന കാരണമെന്നും, തുറമുഖ വകുപ്പ് മന്ത്രിയുടെ ഓഫീസുമായും, മന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി പി. അൻവർ സാദത്തുമായും ബോട്ടുടമ നാസറിനുള്ള വഴിവിട്ട ബന്ധമാണ് ബോട്ടിന് അനുമതി ലഭിക്കാനുള്ള പ്രധാന കാരണമെന്നും മൊഴിയിൽ പറയുന്നുണ്ട്.

ബോട്ടുടമക്ക് വേണ്ടി അൻവർ സാദത്തിൻ്റെ ഇടപെടൽ ഉണ്ടായിരുന്നെന്ന് മാരിടൈം സി ഇ ഒ. ടി പി. സലീംകുമാർ പോലീസിന് മൊഴി നൽകിയിരുന്നെന്നും, അൻവർ സാദത്തിൻ്റെയും ബോട്ടുടമ നാസറിൻ്റെയും ഫോൺ കോൾ ലിസ്റ്റ് വിശദമായി പരിശോധിച്ചാൽ ഇതിന് പിന്നിലെ വഴിവിട്ട നീക്കങ്ങൾ പുറത്ത് കൊണ്ട് വരാൻ സാധിക്കുമെന്നും ജില്ലാ ജനറൽ സെക്രട്ടറി പി കെ എസ്. മുജീബ് ഹസ്സൻ എഴുതി തയ്യാറാക്കി സമർപ്പിച്ച മൊഴിയിൽ ചൂണ്ടിക്കാട്ടി.