വയനാട്ടിലേക്ക് എന്നു പറഞ്ഞ് വീട്ടില്‍ നിന്ന് പോയ കക്കാട് സ്വദേശിയെ പരപ്പനങ്ങാടിയില്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി.

Local News

മലപ്പുറം : വയനാട്ടിലേക്ക് എന്നു പറഞ്ഞ് വീട്ടില്‍ നിന്ന് പോയ കക്കാട് സ്വദേശിയെ പരപ്പനങ്ങാടിയില്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. ഇന്നലെ വൈകീട്ട് വയനാട്ടിലേക്ക് പോകുന്നതായി അറിയിച്ച് വീട്ടില്‍ നിന്ന് പോയതായിരുന്നു കക്കാട് കരിമ്പില്‍ സ്വദേശി പൂങ്ങാടന്‍ കോലോത്തില്‍ അബ്ദുല്‍ ഹമീദിനെയാണ് പരപ്പനങ്ങാടിയിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത് . ഇന്ന് പുലര്‍ച്ചെ 3.10 നായിരുന്നു സംഭവം. മാവേലി എക്‌സ്പ്രസ് കടന്നുപോയതിനു പിന്നാലെയായിരുന്നു അപകടം. ട്രെയിനിലെ ലോക്കോ പൈലറ്റ് റെയില്‍വേ സ്റ്റേഷനില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസും ട്രോമാകെയര്‍ പ്രവര്‍ത്തകരും ചേര്‍ന്ന് മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പരപ്പനങ്ങാടി പൊലീസ് തുടര്‍ നടപടികള്‍ സ്വീകരിച്ച് വരുന്നു. 56കാരനായ ഹമീദിന് ഭാര്യയും രണ്ട് മക്കളുമുണ്ട്. ആര്‍.പി.എഫ് ഇന്‍സ്‌പെക്ടര്‍ കെ സുനില്‍കുമാര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.