വിദ്യാര്‍ത്ഥിനിയുടെ പരാതിയില്‍ ഡ്രൈവര്‍ക്ക് ജാമ്യമില്ല

Crime Local News

മഞ്ചേരി : പതിനാലുകാരിയായ വിദ്യാര്‍ത്ഥിനിയുടെ പരാതിയില്‍ സ്‌കൂള്‍ വാഹനത്തിന്റെ ഡ്രൈവറുടെ ജാമ്യാപേക്ഷ മഞ്ചേരി പോക്സോ സ്പെഷ്യല്‍ കോടതി തള്ളി. മലപ്പുറം ഹാജിയാര്‍പള്ളി കൈനോട് ചെറുകാട്ടില്‍ മുഹമ്മദ് ഷിബിലി (24)ന്റെ ജാമ്യാപേക്ഷയാണ് ജഡ്ജി എസ് നസീറ തള്ളിയത്. 2022 സെപ്തംബര്‍ 12ന് രാത്രി പത്തരമണിക്ക് പെണ്‍കുട്ടിയുടെ എന്‍ കെ പടിയിലുള്ള വീട്ടിലേക്ക് അതിക്രമിച്ചു കയറി ബലാല്‍സംഗം ചെയ്തുവന്നാണ് കേസ്. 2023 ഫെബ്രുവരി 11 ന് മലപ്പുറം വനിതാ സെല്‍ ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

റിപ്പോര്‍ട്ട്: ബഷീര്‍ കല്ലായി