കലാലെ 2024 സംഘാടക സമിതി രൂപീകരിച്ചു

Local News

മലപ്പുറം:കോഡൂർ ജനകീയ സാംസ്കാരിക സമിതിയുടെ ആഭിമുഖ്യത്തിൽ വലിയാട് വെച്ച് ജനുവരി അവസാനവാരം സംഘടിപ്പിക്കുന്ന കലാലെ 2024 ന്റെ സംഘാടകസമിതി രൂപീകരിച്ചു.
വലിയാട് എൽപി സ്കൂളിൽ ചേർന്ന സംഘാടകസമിതി രൂപീകരണയോഗം വി പി അനിൽ ഉദ്ഘാടനം ചെയ്തു. സമിതി പ്രസിഡന്റ് ബാബു മഠത്തിൽ അധ്യക്ഷനായി. മലപ്പുറം ജില്ലാ കുടുംബശ്രീ മിഷൻ, ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ, യുവജനക്ഷേമ ബോർഡ്, മലപ്പുറം ബ്ലോക്ക് പഞ്ചായത്ത്, കോഡൂർ ഗ്രാമപഞ്ചായത്ത്, പുരോഗമന കലാ സാഹിത്യ സംഘം, വിവിധ ക്ലബ്ബുകൾ, വായനശാലകൾ എന്നിവ ചേർന്നാണ് മൂന്ന് ദിവസത്തെ ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്.
മുന്നൂറിലേറെ കലാകാരൻമാർ അണിനിരക്കുന്ന വിവിധ കലാപരിപാടികൾ, ഓപ്പൺ ഫോറം, പുരസ്കാര സമർപ്പണം, നാടകോത്സവം, പെട്ടി വരവ്, മാരത്തോൺ, നഴ്സറി കലോത്സവം, നാട്ടുചന്ത, ഫുഡ് ഫെസ്റ്റിവൽ, തുടങ്ങിയവ ഫെസ്റ്റിവെല്ലിന്റെ ഭാഗമായി നടക്കും. ഭാരവാഹികൾ: വി.പി.അനിൽ ചെയർമാൻ ബാബു മഠത്തിൽ വർക്കിംഗ് ചെയർമാൻ പി.സുധീന്ദ്രൻ കൺവീനർ പി. മനോജ് ട്രഷറർ സി. ഇല്യാസ് ഫെസ്റ്റിവൽ ഡയറക്ടർ.