പെരിന്തല്‍മണ്ണ അല്‍ സലാമ ഐ ഹോസ്പിറ്റലിന് ഇനി പുതിയ ഡയറക്ടര്‍ ബോര്‍ഡ്.ഇരുപതാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന വിപുലമായ പരിപാടികള്‍. പുത്തന്‍മോഡിയില്‍ ഇനി അല്‍സലാമ

Local News

മലപ്പുറം: പെരിന്തല്‍മണ്ണ അല്‍ സലാമ ഐ ഹോസ്പിറ്റല്‍ പുതിയ ഡയറക്ടര്‍ ബോര്‍ഡിന് രൂപം നല്‍കി. വാര്‍ഷിക ജനറല്‍ ബോഡി മീറ്റിംഗിലാണു പുതിയഭാരവാഹികളെ തെരഞ്ഞെടുത്തത്. തുടര്‍ന്ന് നടന്ന ഡയറക്ടര്‍ ബോര്‍ഡ് മീറ്റിംഗില്‍ പുതിയ ചെയര്‍മാനായി മുഹമ്മദലി മുണ്ടോടനേയും മാനേജിംഗ് ഡയറക്ടറായി നസീര്‍ വലിയവീട്ടിലിനേയും തെരഞ്ഞെടുത്തു.
2004ല്‍ പൂര്‍ണമായും പ്രവാസികളുടെ മുതല്‍മുടക്കില്‍ സ്ഥാപിച്ച കേരളത്തിലെ ആദ്യത്തെ മെഡിക്കല്‍ സ്ഥാപനമാണ് അല്‍സലാമ ഐ ഹോസ്പിറ്റല്‍. അല്‍ സലാമയുടെ ഇരുപതാം വാര്‍ഷികം ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന വിപുലമായ പരിപാടികളോടെ ആഘോഷിക്കുമെന്ന് തുടര്‍ന്ന് നടന്ന സ്വീകരണത്തില്‍ ചെയര്‍മാന്‍ അറിയിച്ചു.
സാമൂഹ്യ പ്രതിബന്ധതയുടെ ഭാഗമായി 10000 ലധികം സൗജന്യ തിമിര ശാസ്ത്ര ക്രിയകള്‍ അര്‍ഹരായ രോഗികള്‍ക്ക് നല്‍കിയതിന് പുറമെ 4000 ലധികം സൗജന്യ കണ്ണുപരിശോധന ക്യാമ്പുകളും അല്‍സലാമ ഇതിനകം പൂര്‍ത്തിയാക്കിയിട്ടുണ്ടുണ്ട്.
ഇത്തരം ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിച്ച് ഫലപ്രദമായി മുന്നോട്ടു പോവാന്‍ ഈ ഇരുപതാം വാര്‍ഷിക വേളയില്‍ അല്‍സലാമ കുടുംബം ഒന്നായി പ്രതിജ്ഞ പുതുക്കുകയാണെന്ന് മാനേജിംഗ് ഡയറക്ടര്‍ നസീര്‍ വലിയവീട്ടില്‍ മലപ്പുറത്ത് പത്രസമ്മേളനത്തില്‍ പറഞ്ഞു.
എക്‌സിക്യൂട്ടീവ്‌വൈസ് ചെയര്‍മാന്‍ നൗഷാദ് കടകശ്ശേരി, വൈസ് ചെയര്‍മാന്‍ അഷറഫ് കിഴ്‌ശ്ശേരി, ഡയറക്ടര്‍മാരായ നാസര്‍ ചോലക്കല്‍, ആലിക്കല്‍ നാസര്‍ എന്നിവരും പങ്കെടുത്തു.