മലപ്പുറത്തെ കോണ്‍ഗ്രസ് വിഭാഗീയത: പ്രതിഷേധങ്ങള്‍ പരിഹരിക്കാന്‍ കെ.പി.സി.സി നേതൃത്വത്തിന്റെ ഇടപെടല്‍.

Local News Politics

മലപ്പുറം: മലപ്പുറം ജില്ലയില്‍ ഏകപക്ഷീയമായി കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റുമാരെ പ്രഖ്യാപിച്ചതിനെ തുടര്‍ന്നുണ്ടായ പ്രതിഷേധങ്ങള്‍ പരിഹരിക്കാന്‍ കെ.പി.സി.സി നേതൃത്വത്തിന്റെ ഇടപെടല്‍.
സമവായ കമ്മിറ്റി ഒറ്റപ്പേരായി നല്‍കിയ 15 മണ്ഡലങ്ങളിലെയും തര്‍ക്കത്തിലുണ്ടായിരുന്ന 9 മണ്ഡലങ്ങളും ഉള്‍പ്പെടെ 24 മണ്ഡലം പ്രസിഡന്റുമാരുടെ കാര്യത്തില്‍ ചര്‍ച്ചയിലൂടെ പരിഹാരം കാണാന്‍ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ മലപ്പുറം ഡി.സി.സി പ്രസിഡന്റ് വി.എസ് ജോയിക്ക് നിര്‍ദ്ദേശം നല്‍കി. കെ.പി.സി.സി ജനറല്‍ സെക്രട്ടറി ആര്യാടന്‍ ഷൗക്കത്തിന്റെ നേതൃത്വത്തില്‍ ജില്ലയിലെ കെ.പി.സി.സി അംഗങ്ങളും ഡി.സി.സി ഭാരവാഹികളുമടക്കം മുപ്പതോളം പേരാണ് കെ.പി.സി.സി പ്രസിഡന്റിനെ കണ്ട് മണ്ഡലം പ്രസിഡന്റ് പട്ടികയിലെ പരാതി ധരിപ്പിച്ചത്.
താനാളൂര്‍, ഊരകം, മംഗലം, തിരൂര്‍, തെന്നല, പരപ്പനങ്ങാടി, നന്നമ്പ്ര, അരിയല്ലൂര്‍, ഒതുക്കുങ്ങല്‍, കുഴിമണ്ണ, കാവന്നൂര്‍, ചീക്കോട്, പാണ്ടിക്കാട്, എടപ്പറ്റ, അങ്ങാടിപ്പുറം എന്നീ 15 മണ്ഡലം പ്രസിഡന്റ് മാരെയാണ് ജില്ലാ തല സമവായ കമ്മിറ്റി ഏകകണ്ഠേന നിര്‍ദ്ദേശിച്ചിരുന്നത്. കൊണ്ടോട്ടി, പള്ളിക്കല്‍, തിരൂരങ്ങാടി, തൃക്കുളം, കരുളായി, ചുങ്കത്തറ, വഴിക്കടവ്, കീഴാറ്റൂര്‍, മഞ്ചേരി എന്നീ 9 ഇടത്താണ് തര്‍ക്കം നിലനിന്നിരുന്നത്.
ഈ 24 ഇടത്തും ഏകപക്ഷീയമായി വി.എസ് ജോയി, എ.പി അനില്‍കുമാര്‍ ഗ്രൂപ്പ് മണ്ഡലം പ്രസിഡന്റുമാരെ പ്രഖ്യാപിച്ചെന്നാണ് എ ഗ്രൂപ്പിന്റെ പരാതി.
ചര്‍ച്ചയിലൂടെ പ്രശ്നപരിഹാരമായില്ലെങ്കില്‍ മണ്ഡലം, ബ്ലോക്ക്, ഡി.സി.സി ഭാരവാഹളും, കെ.പി.സി.സി മെമ്പര്‍മാരുമായ അഞ്ഞൂറോളം എ ഗ്രൂപ്പ് നേതാക്കള്‍ .
കോണ്‍ഗ്രസ് സംസ്ഥാന ആസ്ഥാനമായ ഇന്ദിരാഭവനിലെത്തി പാര്‍ട്ടി ഭാരവാഹിത്വത്തില്‍ നിന്നുള്ള രാജിക്കത്ത് കൈമാറാനാണ് തീരുമാനം.