സ്‌കൂട്ടര്‍ കെ.എസ്.ആര്‍.ടി.സി ബസിലിടിച്ചുണ്ടായ അപകടം: ആത്മമിത്രങ്ങളുടെ അപകട മരണത്തില്‍ നടുങ്ങി നാട്

Local News

മലപ്പുറം: കോഴിക്കോട് പാലക്കാട് ദേശീയ പാത 213 കൊളത്തൂര്‍ നീറ്റാണിമ്മലില്‍ സ്‌കൂട്ടര്‍ കെ.എസ്.ആര്‍.ടി.സി ബസിലിടിച്ച് ആത്മ മിത്രങ്ങളായ രണ്ടു വിദ്യാര്‍ഥി സുഹൃത്തുക്കള്‍ മരിച്ചു. പുതുക്കോട്ട് പാലക്കോട്ട് മുബാറക് മന്‍സിലില്‍ ടി.വി യൂസുഫിന്റെ മകന്‍ മുഹമ്മദ് നിഹാല്‍(19),മേലേ പുതുക്കോട് താഴത്ത് വീട്ടില്‍ പി.കെ മന്‍സൂറിന്റെ മകന്‍ പി.കെ അംജദ്(19) എന്നിവരാണ് മരിച്ചത്. ഇന്നലെ വൈകിട്ടു മൂന്ന് മണിയോടെയാണ് സംഭവം.കൊണ്ടോട്ടിയിലേക്ക് പഠന ആവശ്യത്തിനുള്ള പണം അടക്കാനായി വരുന്നതനിടെ ഇവര്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ എതിരേ വന്ന കെ.എസ്.ആര്‍.ടി.സി ബസിലിടിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തില്‍ തെറിച്ച് വീണ ഇരുവരേയും നാട്ടുകാര്‍ കൊണ്ടോട്ടി സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.
പ്ലസ്ടു കഴിഞ്ഞ് തുടര്‍ പഠനത്തിനുള്ള ഒരുക്കത്തിലായിരുന്നു നിഹാല്‍.മാതാവ്.സഫിയ.സഹോദരങ്ങള്‍.ഹനീഫ ഫര്‍ഹാന്‍,ആയിഷ പര്‍വ്വീന്‍.ബി.എസ്.സി റേഡിയോളജി കോഴ്‌സിന് പഠിക്കാന്‍ ബംഗ്ലുരുവിലേക്ക് പോകാനുള്ള ഒരുക്കത്തിലായിരുന്നു അംജദ്.മാതാവ്.ഖൈറുന്നീസ.സഹോദരങ്ങള്‍.മുഹമ്മദ് അര്‍ഷദ്,മുഹമ്മദ് അഫ്‌ലഹ്,ആദം ഐസീന്‍.കൊണ്ടോട്ടി പൊലിസ് ഇന്‍ക്വസ്റ്റ് നടത്തി.മഞ്ചേരി മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടത്തന് ശേഷം ഇന്ന് ഉച്ചയോടെ പേങ്ങാട് ജുമഅത്ത് പള്ളി ഖബര്‍ സ്ഥാനില്‍ ഖബറടക്കും.
ആത്മ സുഹൃത്തുക്കളുടെ അപകട മരണത്തില്‍ നടുങ്ങിയിരിക്കുകയാണ് പുതുക്കോട് ഗ്രാമം.