മിനിമം ചാർജ് പത്തുരൂപയാക്കണമെന്ന ആവശ്യവുമായി സ്വകാര്യ ബസുടമകൾ

Keralam News

തിരുവനന്തപുരം : നവംബർ ഒന്നിന് സ്‌കൂള്‍ തുറക്കുന്ന സാഹചര്യത്തിൽ സ്വകാര്യ ബസുടമകൾ പുതിയ ആവശ്യവുമായി രംഗത്ത്. മിനിമം ചാര്‍ജ് 10 രൂപയായും വിദ്യാര്‍ഥികളുടെ യാത്രാ നിരക്ക് അഞ്ച് രൂപയായും ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിറ്റി ശുപാര്‍ശ പ്രകാരം കൂട്ടണമെന്നാണ് ബസുടമകളുടെ ആവശ്യം. അതിനുപുറമെ ഒരു വർഷത്തെ റോഡ് നികുതി കൂടി ഒഴിവാക്കണമെന്ന ആവശ്യവും മുന്നോട്ട് വെച്ചിട്ടുണ്ട്.

ആവശ്യങ്ങൾ സംബന്ധിച്ചുള്ള നിവേദനം ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ , മുഖ്യമന്ത്രിക്കും ധനകാര്യ മന്ത്രിക്കും നൽകിയിട്ടുണ്ട്. ബസുടമകൾക്ക് പ്രഖ്യാപിച്ച വായ്‌പകൾ ഉടൻ ലഭ്യമാക്കണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു.