നടൻ നെടുമുടി വേണു ഗുരുതരാവസ്ഥയിൽ തുടരുന്നു

Keralam News

തിരുവനന്തപുരം : ഗുരുതര ആരോഗ്യപ്രശ്നങ്ങളാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച നടൻ നെടുമുടി വേണുവിന്റെ ആരോഗ്യനില ഗുരുതരമായിത്തന്നെ തുടരുകയാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. തിരുവനന്തപുരത്തെ സ്വകാര്യാശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്.

ഈയടുത്ത് റിലീസായ ആണും പെണ്ണും എന്ന സിനിമയിൽ പ്രധാനവേഷത്തിൽ നെടുമുടി വേണു അഭിയച്ചിരുന്നു. ഡോ: ബിജു സംവിധാനം ചെയ്ത ‘ഓറഞ്ച് മരങ്ങളുടെ വീട്’ എന്ന സിനിമയിലും മികച്ചവേഷം ചെയ്തിട്ടുണ്ട്. കമല്‍ ഹാസന്റെ ‘ഇന്ത്യന്‍ 2’ ലും അദ്ദേഹം വേഷമിടും എന്ന് വാര്‍ത്ത ഈയടുത്ത് പുറത്തുവന്നിരുന്നു. തിയേറ്റര്‍ റിലീസ് പ്രതീക്ഷിക്കുന്ന ‘മരയ്ക്കാര്‍: അറബിക്കടലിന്റെ സിംഹം’ സിനിമയിലും നെടുമുടി വേണു അഭിനയിച്ചിട്ടുണ്ട്.