പതിനൊന്നുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ യുവാവ് അറസ്റ്റില്‍

Local News

മലപ്പുറം: പതിനൊന്നുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ യുവാവ് അറസ്റ്റില്‍. മൂത്തേടം മരംവെട്ടിച്ചാല്‍ പാറയ്ക്കല്‍ ഷിഹാബി(38) നെയാണ് എടക്കര ഇന്‍സ്പെക്ടര്‍ എന്‍.ബി ഷൈജുവും സംഘവും അറസ്റ്റ് ചെയ്തത്. കഴിഞ്ഞ പതിനാറിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. വധശ്രമം, പെതുസ്ഥലങ്ങളില്‍ സ്ത്രീകളെ അപമാനിക്കല്‍, വീട് കയറി അക്രമം, പോലീസിനെ ആക്രമിക്കല്‍, നിരന്തരം ക്രമസമാധാന പ്രശ്നങ്ങള്‍ സൃഷ്ടിക്കല്‍ തുടങ്ങിയ കേസുകളിലെ
പ്രതിയാണ് ഷിഹാബ്. വഴിക്കടവ്, എടക്കര പോലീസ് സ്റ്റേന്‍ പരിധികളില്‍ നിരന്തരം പൊതുജനങ്ങളുടെ സമാധാന ജീവിതത്തിന് ഭീഷണി സൃഷ്ടിക്കുന്നയാളാണ് ഷിഹാബെന്ന് പോലീസ് പറഞ്ഞു. കേസുകളില്‍ ഇയാളെ കോടതി ശിക്ഷിക്കുകയും ജയില്‍വാസം അനുഭവിക്കുകയും ചെയ്തിട്ടുണ്ട്. നിലമ്പൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ പതിനാല് ദിവസത്തേക്ക് റിമാന്‍ഡ്് ചെയ്തു. നിലമ്പൂര്‍ ഡി.വൈ.എസ്.പി സജു കെ. എബ്രഹാമിന്റെ നിര്‍ദേശപ്രകാരം എടക്കര ഇന്‍സ്പെക്ടര്‍ എന്‍.ബി ഷൈജു, എസ്.ഐ രവീന്ദ്രന്‍, സി.പി.ഒമാരായ സാബിര്‍ അലി, അരുണ്‍കുമാര്‍, അനീഷ്, അജീഷ്, നജ്മുദീന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.