മഴക്കാലത്ത് പുറത്തിറങ്ങാനാവാതെ പത്തോളം കുടുംബങ്ങള്‍

Local News

പൊന്നാനി: പൊന്നാനി നഗരസഭയിലെ എരിക്കമണ്ണ പതിനെട്ടാം വാര്‍ഡിലെ
കറുപ്പം വീട്ടില്‍ കോയ റസാഖും പ്രയാസമനുഭവിക്കുന്ന പത്തോളം പ്രദേശവാസികളും നിവേദനവുമായി പി.നന്ദകുമാര്‍ എം.എല്‍.എയെ കണ്ടു.
ഗര്‍ഭിണിയായ മകളെ കസേരയിലിരുത്തി നാലു പേര്‍ ചേര്‍ന്ന് തോളിലേറ്റി
വെള്ളക്കെട്ടും ചളിയും നിറഞ്ഞ വഴിയിലൂടെ 200 മീറ്റര്‍ താണ്ടി വേണം ഇവര്‍ക്ക് റോഡിലെത്താന്‍.നാല് വര്‍ഷത്തിലേറെയായി ഈ ദുരിതം മഴക്കാലമായാല്‍ പുത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥ തെരുവ് വിളക്ക് പോലുമില്ല ഇഴജന്തുക്കളുടെയും തെരുവ് നായ്ക്കളുടെയും വിഹാരകേന്ദ്രമാണിവിടെ പുല്‍പ്രയത്ത് ജംഷിറ പറഞ്ഞു. പി എം എ വൈ ലൈഫ് പദ്ധതി വഴി വീട് വെക്കുന്നവരാണിവര്‍ ഒന്‍പത് അടി വഴി റോഡിനായി വിട്ട് നല്‍കിയിട്ടുണ്ട്. ഇതിലൂടെ എത്രയും വേഗം റോഡ് നിര്‍മ്മിച്ച് തരണം ഇതിന് എം.എല്‍.എ മുന്‍ കൈ എടുക്കണം ഇവര്‍ ആവശ്യപ്പെട്ടു. നഗരസഭയുമായി ബന്ധപ്പെട്ട് റോഡ് നിര്‍മ്മിക്കുന്നതിനാവശ്യമായ ഇടപെടല്‍ നടത്തുമെന്നും റോഡ് നിര്‍മ്മിച്ച് നല്‍കുമെന്നും എം.എല്‍.എ പറഞ്ഞു