പങ്കാളിയെ വിട്ടുകിട്ടാന്‍ ആവശ്യപ്പെട്ട് മലപ്പുറത്തുകാരി സുമയ്യ ഹൈക്കോടതിയില്‍

Local News

മലപ്പുറം :പങ്കാളിയെ വിട്ടുകിട്ടാന്‍ ആവശ്യപ്പെട്ട് മലപ്പുറത്തുകാരി സുമയ്യ ഹൈക്കോടതിയില്‍.
ലെസ്ബിയന്‍ പങ്കാളിയെ വീട്ടുകാര്‍ തടവില്‍ വച്ചിരിക്കുകയാണെന്നും അവരെ വിട്ടുകിട്ടണമെന്നും ആവശ്യപ്പെട്ട് യുവതി ഹൈക്കോടതിയില്‍. പങ്കാളിയായ ഹഫീഫയെ കുടുബം തടങ്കലില്‍ വച്ചിരിക്കുകയാണെന്ന് കാട്ടി മലപ്പുറം കൊണ്ടൊട്ടി സ്വദേശിനി സുമയ്യയാണ് ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

എന്നാൽ കഴിഞ്ഞ രണ്ട് വര്‍ഷമായി ഇവര്‍ സൗഹൃദത്തിലാണ്. ഇക്കഴിഞ്ഞ ജനുവരി 27ന് ഇരുവരും ഒരുമിച്ച് താമസിക്കാന്‍ തുടങ്ങിയതോടെയാണ് , മകളെ കാണിനില്ലന്ന് കാട്ടി ഹഫീഫയുടെ പിതാവ് കൊണ്ടോട്ടി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നത് .

തുടര്‍ന്ന്, രണ്ട് ദിവസത്തിന് ശേഷം ഇരുവരും മലപ്പുറം മജിസ്ട്രേറ്റ് കോടതിയില്‍ സ്വമേധയാ ഹാജരായി. എന്നാല്‍, വിവരം കോടതിയെ ബോധിപ്പിച്ചപ്പോള്‍ പ്രായപൂര്‍ത്തിയായതിനാല്‍ സ്വന്തം ഇഷ്ടപ്രകാരം ഒരുമിച്ച് ജീവിക്കാനുളള അനുമതി കോടതി നല്‍കുകയായിരുന്നു. ഇത്തരത്തില്‍ ഒരുമിച്ചു ജീവിക്കവേ ഹഫീഫയുടെ വീട്ടുകാര്‍ എത്തി ബലമായി ഇവരെ പിടിച്ചുകൊണ്ടുപോയെന്നാണ് സുമയ്യ ഹൈക്കോടതിയില്‍ ബോധിപ്പിച്ചിരിക്കുന്നത്.

ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയില്‍ ഹഫീഫയെ ഇന്ന് കോടതിയില്‍ ഹാജരാക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു . എന്നാല്‍, ഇവര്‍ കോഴിക്കോടായതിനാല്‍ പത്ത് ദിവസത്തെ സാവകാശം വേണമെന്ന് ഹഫീഫയുടെ കുടുംബത്തിന്റെ വാദം കോടതി അംഗീകരിച്ചു.