ജുമുഅ നമസ്‌ക്കാരത്തിനുപോകുന്നതിനിടെ മണ്ണുമാന്തി യന്ത്രവും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.

Local News

മലപ്പുറം: മണ്ണുമാന്തി യന്ത്രവും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. മൂത്തേടം മരത്തിന്‍കടവ് ചെറുകോപതാലില്‍ അബ്ദുള്‍ സലാമിന്റെ മകന്‍ മുഹമ്മദ് മുനീറുദ്ദീന്‍ സഖാഫിയാണ് (36) മരിച്ചത്. എടക്കരയിലെ തന്റെ തയ്യല്‍ കടയില്‍ നിന്നു ഇന്നലെ ജുമുഅ നമസ്‌ക്കാരത്തിനായി മരത്തിന്‍കടവിലെ മസ്ജിദിലേക്കു പോകവെ മൂത്തേടം മൂച്ചിപ്പരതയില്‍ വച്ചാണ് അപകടം. ഉടനെ എടക്കര സ്വകാര്യ ആശുപത്രിയിലെത്തിച്ച് പ്രഥമശുശ്രൂഷ നല്‍കിയ ശേഷം വിദഗ്ധ ചികിത്സക്കായി കൊണ്ടുപോയെങ്കിലും വഴിമധ്യേ മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍. പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ഇന്നു മരത്തിന്‍കടവ് ജുമാമസ്ജിദ് കബര്‍സ്ഥാനില്‍ കബറടക്കും.
ഭാര്യ: സഈദ. മക്കള്‍: നഫിസത്തൂല്‍ മിസ്രിയ, മുഹമ്മദ് അദ്നാന്‍, മുഹമ്മദ് മിദ്ലാജ്. മാതാവ്: ഹസീന. സഹോദരങ്ങള്‍: സാജിത, ആബിദ, ഫസീല.