കരിമ്പുഴ പുഴയിൽ കുളിക്കാനിറങ്ങിയ 2 കുട്ടികൾ മുങ്ങിമരിച്ചു

News

മലപ്പുറം : കരിമ്പുഴ തെരുവ് പാറക്കടവിൽ പുഴയിൽ കുളിക്കാനിറങ്ങിയ 2 കുട്ടികൾ മുങ്ങിമരിച്ചു. ശ്രീകൃഷ്ണപുരം എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർത്ഥികളാണ് മരിച്ചത്. ഒരാൾ കടമ്പഴിപ്പുറം സ്വദേശിയും മറ്റൊരാൾ പാലക്കാട് സ്വദേശിയുമാണെന്നാണ് പ്രാഥമിക വിവരം. ട്രോമാ കെയർ വളണ്ടിയർമാരും പ്രദേശവാസികളും ചേർന്നാണ് രണ്ടുപേരെയും പുറത്തെടുത്തത്.