പീഡാസഹനത്തിൻ്റെ ഓർമയിൽ ദുഃഖവെള്ളി ആചരിച്ചു

Local News Religion

 അങ്ങാടിപ്പുറം: പരിയാപുരം ഫാത്തിമ മാതാ ഫൊറോന ദേവാലയത്തിൽ നടന്ന പീഡാനുഭവ തിരുക്കർമങ്ങൾക്ക് എപ്പിസ്കോപ്പൽ വികാരി ഫാ.ജെയിംസ് വാമറ്റത്തിൽ, ഫാ.ജോസഫ് വയലിൽ സിഎംഐ, ഫാ.ബിജോ വേങ്ങൂരാൻ സിഎസ്ടി, അസി.വികാരി ഫാ.സിബിൻ കിളിയംപറമ്പിൽ എന്നിവർ കാർമികത്വം വഹിച്ചു.

പരിയാപുരത്തു നിന്നും ചീരട്ടാമല ക്രിസ്തുരാജ ദേവാലയത്തിലേക്കു നടത്തിയ കുരിശിൻ്റ വഴിയിൽ നൂറുകണക്കിനു വിശ്വാസികൾ പ്രാർഥനാപൂർവം പങ്കാളികളായി. ചിരട്ടാമല ക്രിസ്തുരാജ ദേവാലയ വികാരി ഫാ.സിജോ പുളിമൂട്ടിൽ, ഡീക്കൻ ജെഫിൻ എലിവാലങ്കിയിൽ എംഎസ്എഫ്എസ്, ബ്രദ.ഡെന്നി പൈനുമ്പ്ര, ഇടവക ട്രസ്റ്റിമാർ, പാരിഷ് കൗൺസിൽ അംഗങ്ങൾ തുടങ്ങിയവർ നേതൃത്വം നൽകി.

ഇന്ന് ദുഃഖശനി ആചരണത്തിൻ്റെ ഭാഗമായി രാവിലെ 7ന് പുത്തൻ തീ-പുത്തൻ വെള്ളം വെഞ്ചരിപ്പ്, ജ്ഞാനസ്നാന വ്രത നവീകരണം, വി.കുർബാന എന്നിവയുണ്ടാകും.

ഉയിർപ്പു തിരുനാൾ ആഘോഷങ്ങൾ ഇന്ന് രാത്രി 10.30ന് തുടങ്ങും. നാളെ രാവിലെ 7നും വി.കുർബാനയുണ്ടാകും.
നാളെ ഈസ്റ്റർ ആഘോഷത്തോടെ വിശുദ്ധവാരത്തിനു സമാപനമാകും