മലപ്പുറം കുറ്റിപ്പാലയില്‍ വിദ്യാര്‍ത്ഥിനി തൂങ്ങിമരിച്ചു

Local News

എടപ്പാള്‍: കുറ്റിപ്പാലയില്‍ വിദ്യാര്‍ത്ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.കൂടലൂര്‍ സ്വദേശിനിയും ഡിഗ്രി വിദ്യാര്‍ഥിനിയുമായ അക്ഷയ (18) ആണ് മരിച്ചത്.ബുധനാഴ്ച വൈകിട്ട്
ഏഴുമണിയോടെയാണ് സംഭവം. പഠനവുമായി ബന്ധപ്പെട്ട് കുറ്റിപ്പാലയിലെ അമ്മായിയുടെ വീട്ടിലാണ് അക്ഷയ താമസിച്ചിരുന്നത്.കോളേജില്‍നിന്ന് തിരികെ എത്തിയ വിദ്യാര്‍ത്ഥിനി ആറുമണിയോടെ മുകളിലെ മുറിയില്‍ പോവുകയായിരുന്നു.ഏറെ നേരം കഴിഞ്ഞിട്ടും കുട്ടിയെ കാണാതായതോടെ വീട്ടുകാര്‍ റൂമില്‍ ചെന്ന് പരിശോധിച്ചപ്പോഴാണ് ജനല്‍ കമ്പിയില്‍ ഷാള്‍ മുറുക്കി തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.തുടര്‍ന്ന് എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.കൂടല്ലൂര്‍ സ്വദേശി കൊടക്കാട്ട് വളപ്പില്‍ ഉണ്ണികൃഷ്ണന്റെയും ഷീബയുടെയും മകളാണ് മരണപ്പെട്ട അക്ഷയ.