ഇന്ന് 12,787 പേർക്ക് കോവിഡ്

Health Keralam News

ഇന്ന് സംസ്ഥാനത്ത് 12,787 പേർക്ക് കോവിഡ്. 10.29 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കോവിഡ് മൂലം കഴിഞ്ഞ ദിവസങ്ങളിൽ 150 മരണങ്ങൾ സ്ഥിരീകരിച്ചു. 12,445 ആയി മൊത്തം മരണം. 13,683 പേർ രോഗമുക്തരായി.

ഇന്ന് ജില്ലകളിലെ രോഗ ബാധ കണക്ക്:

എറണാകുളം 1706
തിരുവനന്തപുരം 1501
മലപ്പുറം 1321
പാലക്കാട് 1315
കൊല്ലം 1230
തൃശൂര്‍ 1210
കോഴിക്കോട് 893
ആലപ്പുഴ 815
കണ്ണൂര്‍ 607
കാസര്‍ഗോഡ് 590
കോട്ടയം 547
പത്തനംതിട്ട 427
ഇടുക്കി 314
വയനാട് 311 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

1,24,326 സാമ്പിളുകൾ 24 മണിക്കൂറിനിടെ പരിശോധിച്ചു. റുട്ടീൻ സാമ്പിൾ, സെന്റിനൽ സാമ്പിൾ, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആർ., ആർ.ടി. എൽ.എ.എം.പി., ആന്റിജൻ പരിശോധന എന്നിങ്ങനെ മൊത്തം 2,22,81,273 സാമ്പിളുകൾ പരിശോധിച്ചു. സമ്പര്‍ക്കത്തിലൂടെ 11,992 പേർക്ക് രോഗം സ്ഥിരീകരിച്ചു.

13,683 പേർ രോഗമുക്തരായി. രോഗ മുക്തരായവരുടെ കണക്ക്:
തിരുവനന്തപുരം 1623
കൊല്ലം 2168
പത്തനംതിട്ട 339
ആലപ്പുഴ 814
കോട്ടയം 626
ഇടുക്കി 372
എറണാകുളം 1984
തൃശൂര്‍ 1303
പാലക്കാട് 1280
മലപ്പുറം 1092
കോഴിക്കോട് 941
വയനാട് 335
കണ്ണൂര്‍ 521
കാസര്‍ഗോഡ് 285
ഇതോടെ 99,390 പേർ ഇനി ചികിത്സയിലുണ്ട്. 27,29,967 പേർ രോഗമുക്തരായി. 65 ആരോഗ്യ പ്രവർത്തകർക്ക് രോഗം ബാധിച്ചു. കാസര്‍ഗോഡ് 10, പത്തനംതിട്ട, കണ്ണൂര്‍, വയനാട് 9 വീതം, പാലക്കാട് 8, കൊല്ലം 5, തിരുവനന്തപുരം 4, കോഴിക്കോട് 3, എറണാകുളം, തൃശൂര്‍, മലപ്പുറം 2 വീതം, ആലപ്പുഴ, ഇടുക്കി 1 വീതമാണ് കണക്ക്.