കുട്ടികളിൽ കൊവാക്സിൻ പരീക്ഷിക്കുന്നതിനുള്ള രജിസ്ട്രേഷൻ തുടങ്ങി

Health News

കുട്ടികളിൽ കൊവാക്സിൻ പരീക്ഷിക്കുന്നതിനുള്ള രജിസ്ട്രേഷൻ തുടങ്ങി. രജിസ്ട്രേഷൻ തുടങ്ങിയത് പറ്റ്ന എയിംസ് ആശുപത്രിയിൽ ആണ്. പരീക്ഷണം നടത്തുന്നത് 2നും 6നും ഇടയ്ക്ക് പ്രായമായ കുട്ടികളിലായിരിക്കും. 2 തൊട്ട് 18 പ്രായം വരെയുള്ള കുട്ടികളിൽ കൊവാക്സിൻ പരീക്ഷണം നടത്താൻ അനുമതി കിട്ടിയത് ജൂൺ മൂന്നിനാണ്. ശേഷം 10 കുട്ടികളിൽ വാക്‌സിൻ പരീക്ഷണം നടത്തിയിരുന്നു. രണ്ട് ഡോസ് കൊവാക്സിനും ഈ കുട്ടികൾക്ക് നൽകി. അതിനെ തുടർന്നാണ് രണ്ടാം ഘട്ട പരീക്ഷണത്തിനായുള്ള രജിസ്ട്രേഷൻ തുടങ്ങിയിട്ടുള്ളത്.