എസിഐ അന്താരാഷ്ട്ര പുരസ്‌കാരം ലഭിച്ച് കൊച്ചി വിമാനത്താവളം

Keralam

എറണാകുളം: എസിഐ അന്താരാഷ്ട്ര പുരസ്‌കാരം ലഭിച്ച് കൊച്ചി വിമാനത്താവളം. നല്ല സേവനങ്ങൾ യാത്രികർക്ക് കൊടുക്കുന്നതിനാണ് ഈ പുരസ്കാരം. റോള്‍ ഓഫ് എക്‌സലന്‍സി എന്ന എയര്‍പോര്‍ട്ട് കൗണ്‍സില്‍ ഇന്റര്‍നാഷണലിന്റെ പുരസ്‌കാരമാണ് കൊച്ചി വിമാനത്താവളത്തിന് ലഭിച്ചത്. എസിഐ സർവേകൾ നടത്തി യാത്രികർക്ക് കിട്ടുന്ന സേവനങ്ങൾ വിലയിരുത്താറുണ്ട്. മാതൃകാപരമായ രീതിയാണ് യാത്രികർക്ക് കൊടുക്കുന്ന സേവനങ്ങളിൽ കൊച്ചി വിമാനത്താവളം ചീകരിച്ച് വരുന്നത് എന്ന് എസിഐ ഡയറക്ടര്‍ ജനറല്‍ ലൂയി ഫിലിപ്പെ ഡി ഒലിവേര പറഞ്ഞു. പുരസ്കാരം സമ്മാനിക്കുക മോണ്‍ട്രിയലില്‍ സെപ്തംബര്‍ 9ന് നടത്തുന്ന കസ്റ്റമര്‍ എക്‌സ്പീരിയന്‍സ് ഗ്ലോബല്‍ സമ്മിറ്റില്‍ വെച്ചായിരിക്കും.