മകന്റെ എംബിബിഎസ് ബിരുദ ധാന ചടങ്ങിലേക്ക് കുടുംബസമേതം യാത്ര ചെയ്യുകയായിരുന്ന പിതാവ് മരിച്ചു

Keralam Local News

മലപ്പുറം: മകന്റെ എം ബി ബി എസ് ബിരുദ ധാന ചടങ്ങിലേക്ക് കുടുംബസമേതം യാത്ര ചെയ്യുകയായിരുന്ന പിതാവ്
ആന്ധ്രാപ്രദേശിൽ വെച്ച്ഹൃദയാഘാതം മൂലം മരിച്ചു. മങ്കടനോർത്ത് ചേരിയം
ചോലശ്ശേരി അബ്ബാസ് (58) ആണ് മരിച്ചത്. മകൻ ആദിലിൻ്റെ എം ബി ബി എസ് ബിരുദ ധാന ചടങ്ങിലേക്ക് കുടുംബസമേതം കേരളത്തിൽ നിന്നും ആന്ദ്രയിലേക്ക് ട്രൈയിനിൽ യാത്ര ചെയ്യുകയായിരുന്നു. ശനിയാഴ്ച രാവിലെ കടപ്പ എന്ന സ്ഥലത്ത് വെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും, ഉടനെ മരിക്കുകയും ചെയ്തു. തുടർന്ന് മൃതദേഹം ബാംഗ്ലൂർ ശിഹാബ് തങ്ങൾ സെന്ററിലേക്ക് കൊണ്ട് വന്ന് അന്ത്യകർമ്മങ്ങൾക്ക് ശേഷം കെഎംസിസി പ്രവർത്തകരുടെ നേതൃത്വത്തിൽ നാട്ടിലേക്ക് കൊണ്ട് വന്നു. ഖബറടക്കം ചേരിയത്ത് ജുമാ മസ്ജിദിൽ നടന്നു. ചോലശ്ശേരി മുഹമ്മദ് എന്ന വാപ്പു ഹാജിയുടെ മകനാണ്. മാതാവ്:പാത്തുമ്മക്കുട്ടി.ഭാര്യ:താഹിറ.
മക്കൾ:ആഷിഖ് (സബ് ഇൻസ്പെക്ടർ സി.ആർ.പി.എഫ്),ഡോ:ആദിൽ.സഹോദരങ്ങൾ:ജമീല,ആമിന,ആബിദ,അബ്ദുൽ മജീദ്,അബ്ദുൽ ഗഫൂർ.