ജാതകത്തില്‍ 20 വയസ്സില്‍ വിവാഹം നടന്നില്ലെങ്കില്‍ പിന്നെ വൈകും: നഷ്ടമായത് മകളെ വിങ്ങിപ്പൊട്ടി മാതാപിതാക്കള്‍

Keralam News

ആലപ്പുഴ വള്ളിക്കുന്ന് ഭര്‍തൃ വീട്ടില്‍ തൂങ്ങി മരിച്ച യുവതിയുടെ മരണകാരണം സ്ത്രീധനത്തെ ചൊല്ലിയുള്ള പീഡനമെന്ന് കടുംബം. വിവാഹം കഴിഞ്ഞ മൂന്ന് മാസം തികയവേ ആണ് യുവതിയുടെ ആത്മഹത്യ. 19 വയസ് മാത്രം പ്രായമുള്ള യുവതിയെ ജാതക ദോഷത്തിന്റെ പേരിലാണ് പ്ലസ്ടൂ കഴിഞ്ഞതെ വിവാഹം നടത്തിയത്. ജാതകപ്രകാരം 20 വയസിനുള്ളില്‍ വിവാഹം നടന്നില്ല എങ്കില്‍ പിന്നെ വൈകും.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഓചിറ സ്വദേശിയായ സുചിത്രയെ വള്ളിക്കുന്ന് ഭര്‍തൃ ഗ്രഹത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സൈനികനായ ഭര്‍ത്താവ് ജോലി സ്ഥലത്തേക്ക് തിരികെ പോയതോടെ ഭര്‍ത്താവിന്റെ അമ്മ മാനസികമായി പീഡിപ്പിച്ചെന്നാണ് മാതാപിതാക്കളുടെ പരാതി.

വിവാഹത്തിന് സ്ത്രീധമായി 51 പവന്‍ സ്വര്‍ണവും ഒരു സ്‌കൂട്ടറുമായിരുന്നു വഗ്ദാനം. പിന്നീട് കാര്‍ വേണമെന്ന് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് കാര്‍ നല്‍കിയിരുന്നു. എന്നാല്‍ വിവാഹ ശേഷം 10 ലക്ഷം രൂപ കൂടി ആവശ്യപ്പെട്ടായിരുന്നു പീഡനം എന്നും മാതാപിതാക്കള്‍ ആരോപിച്ചു.

കൊല്ലത്തെ വിസമയയുടെ മരണ വാര്‍ത്ത അറിഞ്ഞ് വിളിച്ചപ്പോള്‍ അത്തരത്തിലൊന്നു താന്‍ ചെയ്യില്ലെന്ന് സുചിത്ര പറഞ്ഞതായി മാതാപിതാക്കള്‍ വെളിപ്പെടുത്തി. താന്‍ ചെയ്യതുപോലെ ജാതകത്തിന്റെ പേരില്‍ ഇത്തരമൊരു അബദ്ധം ആരും കാണിക്കരുതെന്നാണ് ഈ മാതാപിതാക്കള്‍ക്ക് പറയാനുള്ളത്.