ദരിദ്ര രാജ്യങ്ങള്‍ക്ക് വാക്‌സിന്‍ നിഷേധിക്കുന്നു: ലോകാരോഗ്യ സംഘടന

Health International News

ദരിദ്ര രാജ്യങ്ങള്‍ക്ക് വാക്‌സിന്‍ നിഷേധിക്കുകയാണെന്ന് ലോകാരോഗ്യ സംഘടന. സമ്പന്ന രാജ്യങ്ങളില്‍ അപകട സാധ്യത ഇല്ലാതിരുന്നിട്ടു കൂടിയും അവിടെ വാക്‌സിന്‍ സുലഭമാണെന്നും ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടി. ദരിദ്ര രാജ്യങ്ങള്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ പല രാജ്യങ്ങളും വിമുഖത കാണിക്കുന്നതായും ലോകാരോഗ്യ സംഘടന വിമര്‍ച്ചു.

ഡെല്‍റ്റ വകഭേദം ആഗോളതലത്തില്‍ പടര്‍ന്നു പിടിച്ചുകൊണ്ടിരിക്കുകയാണ്. ആഫ്രിക്കയില്‍ കഴിഞ്ഞ ആഴ്ചയില്‍ വൈറസ് വ്യാപനവും മരണവും 40 ശതമാനം വരെ ഉയര്‍ന്നിട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് അറിയിച്ചു. കോവിഡ് വാക്‌സിന്റഎ കാര്യത്തില്‍ വിതരണമാണ് പ്രശ്‌നം.