ഐ എൻ എൽ. മതേതര സംഗമം.

Keralam News

മലപ്പുറം: മത രാഷ്ട്രീയത്തിനെതിരെ ഐ എൻ എൽ. സംസ്ഥാന കമ്മറ്റി സംഘടിപ്പിക്കുന്ന കാമ്പയിൻ്റെ ഭാഗമായി ജില്ലാ കമ്മറ്റിയുടെ അഭിമുഖ്യത്തിൽ മലപ്പുറത്ത് സംഘടിപ്പിച്ച മതേതര സംഗമം പ്രഥമ കേരള സാഹിത്യ പുരസ്കാര ജേതാവും കവിയും, പ്രഭാഷകനുമായ ശ്രീജിത്ത് അരിയല്ലൂർ ഉൽഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡൻ്റ് പ്രഫ: കെ കെ. മുഹമ്മദ് അദ്ധ്യക്ഷം വഹിച്ചു. ഐ എൻ എൽ. സംസ്ഥാന ആക്റ്റിംഗ് പ്രസിഡൻ്റ് കെ പി. ഇസ്മായീൽ മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി എൻ കെ. അബ്ദുൽ അസീസ്, കാർട്ടൂണിസ്റ്റ് നവാസ് കോണോംപാറ തുടങ്ങിയവർ പ്രസംഗിച്ചു. ജില്ലാ ജനറൽ സെക്രട്ടറി പി കെ എസ്. മുജീബ് ഹസ്സൻ സ്വാഗതവും, സെക്രട്ടറി ഖാലിദ് മഞ്ചേരി നന്ദിയും പറഞ്ഞു.