ശ്രീജ കളപ്പുരക്കലിന്റെ ഏകാംഗ ചിത്രപ്രദര്‍ശനം 17 മുതല്‍ പൊന്നാനിയില്‍

Keralam Life Style Local News

മലപ്പുറം: കാക്കോത്തി ആര്‍ട്‌സിന്റെ ആഭിമുഖ്യത്തില്‍ ചിത്രകാരി ശ്രീജ കളപ്പുരക്കലിന്റെ 14ാമത് ഏകാംഗ ചിത്രപ്രദര്‍ശനം ലൂമിനസ് 14 എന്ന പേരില്‍ പൊന്നാനി ചാര്‍കോള്‍ ആര്‍ട്ട് ഗാലറിയില്‍ ഡിസംബര്‍ 17 മുതല്‍ 22 വരെ നടക്കും.17 ന് ഉച്ചക്ക് മൂന്നിന് പ്രശസ്ത സംവിധായകനും ചിത്രകാരനുമായ അമ്പിളി പ്രദര്‍ശനം ഉദ്ഘാടനം ചെയ്യും. സംവിധായകന്‍ ഷാനവാസ് കെ ബാവുകുട്ടി, പൊന്നാനി നഗരസഭ കൗണ്‍സിലര്‍ ലത്തീഫ് വി പി , സീനിയര്‍ ആര്‍ടിസ്റ്റ് ബേബി മണ്ണത്തൂര്‍, കവിയും അധ്യാപകനുമായ ഹരിയാനന്ദ കുമാര്‍ എന്നിവര്‍ പങ്കെടുക്കും.രാവിലെ 10 മണി മുതല്‍ വൈകുന്നേരം 6 മണി വരെയാണ് പ്രദര്‍ശന സമയം. ചിത്രരചനയില്‍ വേറിട്ട ശൈലി സ്വീകരിക്കുന്ന ശ്രീജ കളപ്പുരക്കല്‍ തൂവലുകളിലും കല്ലുകളിലും, ചിപ്പിയിലും വ്യത്യസ്തമായ രീതിയില്‍ ചിത്രം വരച്ച് നിരവധി അംഗീകാരങ്ങള്‍ നേടിയിട്ടുണ്ട്.