ഒരുപേരില്‍ എന്തിരിക്കുന്നു… എന്നു ചോദിക്കുന്നവരോട് കേരളത്തിലെ ‘മുസ്തഫ’നാമധാരികള്‍ മറുപടി പറയും…

Feature Keralam Local More

മലപ്പുറം: ഒരുപേരില്‍ എന്തിരിക്കുന്നുവെന്ന് ചോദിക്കുന്നവരോട് കേരളത്തിലെ മുസ്തഫ നാമധാരികള്‍ മറുപടി പറയും. സ്വന്തം വ്യക്തിത്വത്തെ അറിയിക്കാനുള്ള ഒരു നാമം മാത്രമല്ല തങ്ങള്‍ക്ക് ഇതെന്നാണ് ഇവര്‍ പറയുന്നത്. കേരളത്തിലെ മുസ്തഫ നാമധാരികളുടെ ഒരു സംഘടന തന്നെയുണ്ടാക്കി മാതൃകാപ്രവര്‍ത്തനം കാഴ്ച്ചവെച്ചുകൊണ്ടാണ് ഇവര്‍ ഇങ്ങിനെ പറയുന്നത്.
കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തില്‍ നടന്ന രണ്ടാം രണ്ടാം വാര്‍ഷിക സംഗമം കൗതുകക്കാഴ്ച്ചയായി മാറി. കാണുന്നവരെല്ലാം മുസ്തഫമാര്‍ മാത്രം. ആരും പിന്നീട് പേരു ചോദിക്കാന്‍ നിന്നില്ല. നാടും വീടും മാത്രമായി ചോദിക്കുന്നത്. . കേരളത്തില്‍ മുസ്തഫ എന്ന പേരുള്ളവരുടെ കൂട്ടായ്മയാണ് കേരളാ മുസ്തഫ കൂട്ടായ്മ. നാമധാരികളെയെല്ലാം ഒന്നിപ്പിച്ച് വാട്‌സ്ആപ്പ് കൂട്ടായ്മയും ചാരിറ്റി പ്രവര്‍ത്തനങ്ങളും നടത്തിവരികയാണിപ്പോള്‍ കൂട്ടായ്മ. ഒരു പേരില്‍ എന്തിരിക്കുന്നു എന്നു ചോദിക്കുന്നവര്‍ക്കു മു്ന്നില്‍ മാതൃകാ പ്രവര്‍ത്തനങ്ങള്‍ കാണിച്ചു മാതൃകയാകുകയാണിപ്പോള്‍ ഈ കൂട്ടയ്മ. വിവിധ മേഖലകളില്‍ വ്യത്യസ്ത രീതികളില്‍ ജീവിച്ചുവരുന്നവരെല്ലാം കൂട്ടായ്മയിലുണ്ട്. കേരളത്തിലെ മുഴുവന്‍ ജില്ലകളില്‍നിന്നുളളവരും കുട്ടായ്മയില്‍ അംഗങ്ങളാണ്. ഇനിയും അംഗങ്ങളാകാത്തവര്‍ക്കു അംഗമകാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്. മാതൃകാപ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകാനാണ് സംഘടനയുടെ ലക്ഷ്യം.
കേരളത്തിലെ മുസ്തഫമാരുടെ സംഘടനയായ കേരള മുസ്തഫ കൂട്ടായ്മയുടെ രണ്ടാം വാര്‍ഷിക സംഗമം കോഴിക്കോട് നളന്ദ ഓഡിറ്റോറിയ ത്തില്‍ വെച്ച് നടന്നു . മുസ്തഫ മാസ്റ്റര്‍ മുണ്ടുപാറ ഉദ്ഘാടനം ചെയ്തു . മുസ്തഫ മുഴിക്കല്‍ അധ്യക്ഷനായി . മെട്രോ ഹോസ്പിറ്റല്‍ എം.ഡി ഡോ . മുഹമ്മദ് മുസ്തഫ , എജ്ജു മാര്‍ട്ട് മുസ്തഫ എന്നിവര്‍ വിശിഷ്ടാതിഥി കളായി . സോഷ്യല്‍ സര്‍വിസസ് ആന്‍ ഡ്ചാരിറ്റിവിങ്ങിന്റെ പ്രവര്‍ത്തന പ്രഖ്യാപനം മുസ്തഫ റഹ്മാ ഗോള്‍ഡ് നിര്‍വഹിച്ചു . എക്‌സൈസ് റെയ്ഞ്ച് ഓഫിസര്‍ നിലമ്പുര്‍ മുസ്തഫയുടെ നേതൃത്വത്തില്‍
പ്രതിജ്ഞയും ലഹരിവിരുദ്ധ ക്ലാസും നടന്നു . റിപ്പോര്‍ട്ട് അവതരണം മുസ്തഫ കുമരനെല്ലൂര്‍ നടത്തി . സംസ്ഥാന ഭാരവാഹികളായ ബാപ്പു മുസ്തഫ , മുസ്തഫ റിവോള്‍ടെക്ക് , മുസ്തഫ വല്ലപ്പുഴ , മുസ്തഫ ഇരിട്ടി , മുസ്തഫ മലപ്പുറം , മുസ്തഫ ചേലമ്പ്ര സംസാരിച്ചു . മുസ്തഫ മഞ്ചേരി സ്വാഗതവും പൂക്കോട്ടൂര്‍ മുസ്തഫ നന്ദിയും പറഞ്ഞു .