വ​ളാ​ഞ്ചേ​രി ബൈപ്പാസ് നിർമ്മാണത്തിനായി വീടുകൾ പൊളിച്ചു തുടങ്ങി

Keralam News

വ​ളാ​ഞ്ചേ​രി: ദേശീയപാത വികസനത്തിന്റെ ഭാഗമായുള്ള വ​ളാ​ഞ്ചേ​രി ബൈപ്പാസ് നിർമ്മാണത്തിനായി ഏറ്റെടുത്ത സ്ഥലങ്ങളിലെ വീടുകൾ പൊളിക്കാൻ തുടങ്ങി. ഇപ്പോഴുള്ള ദേശീയപാത വികസിപ്പിച്ചാൽ ഒരുപാട് കെട്ടിടങ്ങൾ പൊളിക്കേണ്ടി വരുന്ന സാഹചര്യത്തിൽ കാ​വും​പു​റം പാ​ടം വഴിയാണ് പുതിയ ബൈ​പാ​സ് വരുന്നത്.

വട്ടപ്പാറയിലെ ഇറക്കത്തിലുള്ള പള്ളിയുടെ അടുത്തുനിന്നു തുടങ്ങുന്ന പുതിയ ബൈപ്പാസ് ഓണിയിൽ പാലത്തിൽ വെച്ച് പഴയ ദേശീയപാതയുമായി കൂടി ചേരും. പ്രധാന ടൗൺ മേഖലയെ ഒഴിവാക്കി നാല് കിലോമീറ്ററുള്ള ബൈപ്പാസ് അധികവും മേൽപാലങ്ങളായാണ് നിർമ്മിക്കുന്നത്. ഇപ്പോൾ തീരുമാനിച്ചിരിക്കുന്ന മേഖലകൾ അധികവും വയലുകളായതിനാൽ പൊളിച്ചുനീക്കേണ്ട വീടുകളുടെയും ഷോപ്പുകളുടെയും എണ്ണം വളരെ കുറവാണ്.

ന​ഗ​ര​സ​ഭ​യി​ലുള്ള 31ാം വാ​ര്‍​ഡി​ലെ ഏ​ഴ് വീ​ടു​ക​ളും 26ാം വാ​ര്‍​ഡി​ലെ നാ​ല് വീ​ടു​ക​ളും മുഴുവനായും പൊ​ളി​ച്ചുനീക്കണം. സർക്കാർ അനുവദിച്ച ന​ഷ്​​ട​പ​രി​ഹാ​രതുക കിട്ടിയ വീട്ടുകാരാണ് വീ​ട് പൊ​ളി​ച്ചു​മാ​റ്റ​ല്‍ തുടങ്ങിയത്. ഇവരിൽ കുറച്ചു പേർ പു​തി​യ വീ​ട് നി​ര്‍​മി​ച്ച്‌ അങ്ങോട്ട് താ​മ​സം മാ​റി​യി​ട്ടു​ണ്ട്. ബാക്കി വീട്ടുക്കാർ വാ​ട​ക വീ​ടു​ക​ളിലും താമസമാക്കിയിട്ടുണ്ട്.

ഇതിനിടെ ഭൂ​മി ന​ഷ്​​ട​പ്പെ​ടു​ന്ന​വ​ര്‍​ക്ക് ല​ഭി​ച്ച തു​ക കുറഞ്ഞുപോയെന്ന് 31ാം വാ​ര്‍​ഡ് ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ല​ര്‍ സ​ദാ​ന​ന്ദ​ന്‍ കോ​ട്ടീ​രി ആ​രോ​പി​ച്ചിട്ടുണ്ട്.