ജനിച്ചത് വെളുത്ത ചിമ്പാൻസി; കുഞ്ഞിനെ തല്ലിക്കൊന്ന് മുതിർന്ന ചിമ്പാൻസികൂട്ടം

News

അപൂര്‍വങ്ങളില്‍ അപൂര്‍വ്വമായി ജനിച്ച വെളുത്ത ചിമ്ബാന്‍സി കുഞ്ഞിനെ തല്ലിക്കൊന്ന് മുതിർന്ന ചിമ്പാൻസി കൂട്ടം. ആഫ്രിക്കയിലെ ഉഗാണ്ടയിലാണ് ഈ വിചിത്ര സംഭവം നടന്നത്.

ഒമ്പത് വയസ്സ് പ്രായമുള്ള ചിമ്പാന്സിക്കാണ് ആല്‍ബിനിസം എന്ന അവസ്ഥമൂലം വെളുത്ത നിറമുള്ള കുഞ്ഞ് പിറന്നത്. കുഞ്ഞിനെ കണ്ടു വന്ന രണ്ടു വലിയ ചിമ്പാൻസികൾ ശത്രുക്കളെ കാണുമ്പോഴുണ്ടാകുന്ന ശബ്ദം പുറപ്പെടുവിക്കുകയും ഇതുകേട്ട് കൂടുതൽ ചിമ്പാൻസികൾ കുഞ്ഞിന്റെ അടുത്തേക്ക് വരുകയുമായിരുന്നു. അപകടം മനസിലാക്കിയ ‘അമ്മ കുഞ്ഞിനെയുമെടുത്ത് പൊന്തക്കാട്ടിലേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു.

എന്നാൽ രണ്ടു ദിവസത്തിനുശേഷം കുഞ്ഞിനെ കണ്ടെത്തിയ ചിമ്പാൻസി കൂട്ടം കുഞ്ഞിനെ കടിച്ചും ഇടിച്ചും ഉപദ്രവിക്കുകയായിരുന്നു. കുഞ്ഞ് മരിച്ചതിനു ശേഷം അതിനെ മരക്കൊമ്പിൽ വെച്ചു അവർ പോവുകയായിരുന്നു. നിറം മാറിപോയതിനാലാണ് ശത്രുവാണെന്നു പറഞ്ഞു എല്ലാ ചിമ്പാൻസികളും കൂടെ ചേർന്ന് കുഞ്ഞിനെ ക്രൂരമായി ഉപദ്രവിച്ചത്.

അപൂര്‍വ്വമായി വെള്ള നിറത്തിൽ ജനിച്ച ചിമ്ബാന്‍സിയെയും അമ്മയെയും ശാസ്ത്രജ്ഞര്‍ കുറച്ചു കാലമായി നീരീക്ഷിച്ചു വരികയായിരുന്നു. ആഫ്രിക്കയില്‍ മുൻപും ആല്‍ബിനിസം ബാധിച്ച്‌ പിങ്കി എന്നു പേരുള്ള ചിമ്ബാന്‍സി ജനിച്ചിരുന്നതായി റിപ്പോർട്ടുകളുണ്ട്.