മലയാളി പൊളിയല്ലേ; ആരിഫിന്റെ ചികിത്സയ്ക്ക് ലോക മലയാളികൾ നൽകിയത് 46.78 കോടി

Keralam News

മലയാളിയുടെ നല്ല മനസ്സിൽ ഒന്നര വയസ്സുക്കാരൻ ആരിഫ് മുഹമ്മദിന് 18 കോടിക്ക് പകരം ലഭിച്ചത് 46.78 കോടി രൂപ. അപൂര്‍വ രോഗം ബാധിച്ച മാട്ടൂലിലെ ആരിഫിന്റെ ചികിത്സ സഹായ ഫണ്ടിലേക്കാണ് സഹായഹസ്തകം ഒഴുകിയത്. മുഹമ്മദിന്റെയും സഹോദരിയുടെയും ചികിത്സയ്ക്കുള്ള തുകയെടുത്ത് മിച്ചമുള്ള പണം സർക്കാർ വഴി ഇതേ അസുഖമുള്ള കുട്ടികളുടെ ചികിത്സയ്ക്ക് നൽകും.

പണം സ്വരൂപിക്കുന്നതിനായി ഉണ്ടാക്കിയ ചികിത്സാ സഹായ കമ്മറ്റിയാണ് ഈ വിവരങ്ങൾ പുറത്തുവിട്ടത്. അടുത്ത മാസം ആറാം തീയതിക്കുള്ളിൽ അമേരിക്കയിൽ നിന്നും 18 കോടി രൂപയുടെ മരുന്ന് കേന്ദ്ര സര്‍ക്കാര്‍ നികുതി ഒഴിവാക്കി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കമ്മറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞിട്ടുണ്ട്.

സ്പൈനല്‍ മസ്ക്കുലാര്‍ അട്രോഫിയന്ന അപൂര്‍വ്വ രോഗം ബാധിച്ച മുഹമ്മദിനായി ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിലാണ് ലോക മലയാളികൾ 46 കോടിയിലധികം രൂപ അക്കൗണ്ടിലേക്കയച്ചത്. ഒരാളിൽ നിന്ന് മാത്രം ഒരു രൂപ മുതൽ അഞ്ച് ലക്ഷം രൂപ വരെ ലഭിച്ചിട്ടുണ്ട്.ബാക്കി വരുന്ന തുക ഇതേ രോഗം ബാധിച്ച അർഹരായ കുട്ടികളിലേക്ക് തന്നെയെത്തുമെന്നും ചികിത്സ കമ്മിറ്റി രക്ഷാധികാരി എം വിജിന്‍ ഉറപ്പുപറഞ്ഞു.