പ്രസവിക്കാതെ പാൽ ചുരത്തുന്ന പശു

Keralam News

കോടഞ്ചേരി: ഗര്‍ഭിണി ആകാതെയും പ്രസവിക്കാതെയും ദിവസവും പാൽ ചുരത്തി അത്ഭുതമാവുകയാണ് ഒരു പശു. പറപ്പറ്റ തെക്കേക്കരോട്ട് തോമസിന്റെ വീട്ടിലെ പശുവാണ് അപൂർവങ്ങളിൽ അപൂർവമായ ഈ പ്രതിഭാസം കാണിക്കുന്നത്.

ഗിര്‍ ഇനത്തില്‍പെട്ട പശുവിന്റെ അകിട് കുറച്ചു മാസങ്ങൾക്കു മുൻപ് വലുതാകാൻ തുടങ്ങിയതായിരുന്നു. പിന്നീട് ഒരു മാസം മുൻപ് പാൽ ചുരത്താൻ തുടങ്ങിയ പശു, ഇതുവരെ ഒരു ദിവസം പോലും മുടങ്ങാതെ മൂന്നര ലിറ്ററോളം പാൽ തരുന്നുണ്ട്. അസ്വാഭാവികത തോന്നിയതിനാൽ തോമസ് ഈ പാൽ പൂക്കോട് വെറ്റിനറി കോളേജിൽ പരിശോധിപ്പിച്ചിരുന്നു.

അപൂർവമായി ചില പശുക്കൾക്ക് ഹോർമോൺ വ്യതിയാനം കാരണം ഇങ്ങനെ സംഭവിക്കാമെന്നും ചുരത്തുന്ന പാൽ ഉപയോഗിക്കാവുന്നതുമാണെന്നും ഡോക്ടർമാർ പറഞ്ഞിട്ടുണ്ട്. ഇതിനുമുൻപും കേരളത്തിൽ ഇത്തരത്തിലുള്ള സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്