ഭർതൃമതിയായ യുവതി വീടിന്റെ ടെറസിന് മുകളിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ

Local News

കൊണ്ടോട്ടി: ഭര്‍തൃമതിയായ യുവതിയെ വീടിന്റെ ടെറസിനു മുകളില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി.വാഴക്കാട് ചെറുവട്ടൂര്‍ നെരോത്ത് മുഹിയുദ്ദീന്റെ ഭാര്യ പുതാടമ്മല്‍ നജ്മുന്നിസ(32)യെയാണ് മരിച്ച നിലയില്‍ കണ്ടത്. ഇന്നലെ പുലര്‍ച്ചെ 4 മണിയോടെയാണ് സംഭവം.
നോമ്പ് തുറക്കാന്‍ പിതാവിന്റെ തറവാട് വീട്ടിലേക്ക് പോയ നജ്മുന്നിസ രാത്രിയോടെ വീടിന് ടെറസ്സിന് മുകളില്‍ മരിച്ച നിലയില്‍ കണ്ടെത്തിെയന്നാണ് ഭര്‍ത്താവ് പൊലീസിന് മൊഴി നല്‍കിയത്.സംഭവത്തില്‍ ദുരൂഹതയുള്ളതായി ബന്ധുക്കള്‍ വാഴക്കാട് പൊലീസിനോട് പറഞ്ഞു.കുടുംബ പ്രശ്‌നം നിലനില്‍ക്കുന്നതിനാല്‍ യുവതി പിതാവിനോടൊപ്പം താമസിച്ച് വരികയായിരുന്നു.രാത്രി 7 മണി മുതല്‍ 3.30 വരേ നജ്മുന്നിസ ബന്ധുക്കളുമായി ഫോണില്‍ സംസാരിച്ചതായും ബന്ധുക്കള്‍ പറഞ്ഞു.
എസ്.പി സുദര്‍ശന്‍,കൊണ്ടോട്ടി എ.എസ്. പി വിജയ് ഭരത് റെഡ്ഡി,എസ് .ഐ ഷാഹുല്‍ എന്നിവരുടെ നേതൃത്വത്തില്‍ അന്വേഷണമാരംഭിച്ചു.മലപ്പുറത്ത് നിന്ന് വിരലടയാള വിഭാഗം, ജില്ലാ ഫോറന്‍സിക് വിഭാഗം , ഡോഗ് സ്‌കോഡ് എന്നിവരുടെ നേതൃത്വത്തില്‍ പരിശോധന നടത്തി.കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്ന് പോസ്റ്റ്‌മോര്‍ട്ടം നടത്തി.പിതാവ് പൂതാടമ്മല്‍ ആലി.മാതാവ് ആമിന.മക്കള്‍.നജാദ് മൊഹിയുദ്ദീന്‍,അസ്മിന്‍വൈസ്.പിതാവിന്റെ പരാതിയില്‍ വാഴക്കാട് പൊലീസ് അന്വേഷണം തുടങ്ങി.ഭര്‍ത്താവ് മൊഹിയുദ്ദിനും സുഹൃത്തുക്കളായ രണ്ട് പേരെയും പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.