ഒക്‌സിജന്‍ മാസ്‌ക് മാറ്റരുതെന്ന് ഡോക്ടര്‍: ഡോക്ടറിന്റെ തലക്കടിച്ച് മധ്യവയസ്‌ക

International News

ഓക്‌സിജന്‍ മാസ്‌ക് ഇടക്കിടെ മാറ്റിയതില്‍ വഴക്ക് പറഞ്ഞതിന് ഡോക്ടറെ സലൈന്‍ സ്റ്റാന്‍ഡ് ഉപയോഗിച്ച് രോഗി മര്‍ദിച്ചു. മുംബൈ അലിബാഗിലെ സര്‍ക്കാര്‍ ആശുപത്രയില്‍ ചികിത്സയില്‍ കഴിയുന്ന മധ്യവയസ്‌കയാണ് ഡോക്ടറെ മര്‍ദ്ദിച്ചത്. അലിബാഗ് സിവില്‍ ആശുപത്രിയിലെ കോവിഡ് വാര്‍ഡിലാണ് സംഭവം. സൈലന്‍സര്‍സ്റ്റാന്‍ഡുകൊണ്ട് ഗുരുതരമായി പരിക്കേറ്റ ഡോക്ടര്‍ സന്ദീപ് തലെ ഇപ്പോള്‍ ചികിത്സയിലാണ്.

നാല് ദിവസങ്ങള്‍ക്ക് മുമ്പാണ് മധ്യവയസ്‌കയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സ്ഥിരം റൗണ്ടിനെത്തിയ ഡോക്ടര്‍ ഓക്‌സിജന്‍ മാസ്‌ക് ഇടക്കിടെ മാറ്റുന്നതില്‍ നിന്ന് മധ്യവയസ്‌കയെ വിലക്കി. എന്നാല്‍ ഡോക്ടറുടെ താക്കീതില്‍ അരിശം പൂണ്ട മധ്യവയസ്‌ക ഡോക്ടറുടെ പിന്നിലൂടെ എത്തി സലൈന്‍ സ്റ്റാന്‍ഡ് ഉപയോഗിച്ച് മര്‍ദിക്കുകായിരുന്നു. സംഭവത്തില്‍ മധ്യവയസ്‌കക്കെതിരെ പോലീസ് കേസെടുത്തു.