പുളിങ്കുരു വേറെ ലെവൽ;ആമസോണിൽ വില കണ്ട് കണ്ണുതള്ളി മലയാളികൾ

Feature Keralam Local News

പുളിങ്കുരു വലിച്ചെറിഞ്ഞ കാലമൊക്കെ ഇനി വിദൂരം. ഓൺലൈനിൽ പുളിങ്കുരു കിട്ടണമെങ്കിൽ കയ്യിൽ നിറയെ കാശ് വേണം. ആ​മ​സോ​ണി​ല്‍ കാ​ല്‍ കി​ലോ​ പുളിങ്കുരുവിന് 149 രൂ​പയാണ് വില. അ​ര കി​ലോ​ക്ക് 399 രൂ​പ കൊടുക്കണം. വ​റു​ത്ത​താ​ണെങ്കി​ല്‍ 900 ഗ്രാ​മി​ന് 299 രൂ​പയാണ് പുളിങ്കുരുവിന്റെ വില.

ഫ്ലി​പ്കാ​ര്‍​ട്ടി​ലാണെങ്കിൽ 100 ഗ്രാ​മി​ന് 125 രൂപ കൊടുക്കണം. 50 കു​രു​വു​ള്ള പാ​ക്ക​റ്റി​ന് 149 രൂപ വേണം. ആ​യി​രം കു​രു​വു​ള്ള ഒ​രു കി​ലോ പാ​ക്ക​റ്റി​ന് 649 രൂപയാണ് വില.
വ​റു​ത്തെ​ടു​ത്ത 200 പുളിങ്കുരു അടങ്ങിയ പാ​ക്ക​റ്റി​ന് 120 രൂ​പയാണ് വി​ല.
ഇതൊക്കെ ആര് വാങ്ങാനാണ് എന്നാണ് ചിന്തിക്കുന്നതെങ്കിൽ അതിനൊക്കെ ഇഷ്ടം പോലെ ആൾക്കാരുണ്ട്. ഇതിനെല്ലാം കീഴിൽ കുറെയധികം പേർ വാ​ങ്ങി ഉ​പ​യോ​ഗി​ച്ച​തിെന്‍റ അ​ഭി​പ്രാ​യ​വും രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

പു​ളി​യും കു​രു​വും മാ​ത്ര​മ​ല്ല, പു​ളിങ്കു​രു പൊടിച്ചതും ഓൺലൈനിൽ ലഭ്യമാണ്.
പുളിങ്കുരുവിന്റെ ഗുണങ്ങൾ തന്നെയാണ് മാർക്കറ്റിൽ വിറ്റഴിക്കാൻ സഹായകമാകുന്നത്.

ഒരുകാലത്ത് നമ്മളൊക്കെ പെറുക്കിക്കൂട്ടി വച്ചിരുന്ന മ​ഞ്ചാ​ടി​ക്കു​രു പാ​ക്ക​റ്റി​ന് 145 രൂ​പയാണ് ആമസോണില്‍ വിറ്റഴിക്കുന്നത്. 500 എ​ണ്ണ​ത്തി​ന്റെ പാക്കറ്റിന് 495 രൂ​പയും കൊടുക്കണം.
ഇത് ആമസോണിലെ വിലയാണെങ്കില്‍ ഫ്ലിപ്കാര്‍ട്ടില്‍ 500 ഗ്രാ​മി​ന് 749 രൂ​പയാണ് മഞ്ചാടിക്കുരുവിന് കൊടുക്കേണ്ടത്.

മലയാളികളുടെ നൊസ്റാൾജിയകളൊക്കെ തന്നെ ഓൺലൈൻ മാർക്കറ്റിൽ ലഭ്യമാണ്. പൈസയുണ്ടെങ്കിൽ ഒരു പാക്ക് പുളിങ്കുരുവൊക്കെ ഓർഡർ ചെയ്ത് ഓർമ്മകൾ അയവിറക്കി കടിച്ചുപൊട്ടിക്കാം. വെറുതെ വലിച്ചെറിഞ്ഞതിനൊക്കെ ഇപ്പോൾ ഭയങ്കര ഡിമാന്റുണ്ടാകുന്ന കാലത്തിന്റെ പോക്ക് കണ്ട് അന്തംവിട്ടിരിക്കുകയാണ് മലയാളികൾ