കേന്ദ്രത്തിന്റെ വയോശ്രേഷ്ഠാ പുരസ്ക്കാരം നേടി കേരളം

Keralam News

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ വയോശ്രേഷ്ഠാ പുരസ്ക്കാരം കേരളത്തിന് സ്വന്തം. വയോജനങ്ങൾക്കു വേണ്ട സേവനങ്ങളും സൗകര്യങ്ങളും നല്ല രീതിയിൽ നടപ്പാക്കിയതിനുള്ള പുരസ്‌കാരമാണ് കേരളത്തിന് ലഭിച്ചിരിക്കുന്നത്. സാമൂഹ്യ നീതി വകുപ്പ് മന്ത്രി ആർ ബിന്ദുവാണ് ഈ കാര്യം അറിയിച്ചത്. വെള്ളിയാഴ്ച ദില്ലിയിൽ വെച്ചുള്ള ചടങ്ങിലാണ് പുരസ്‌കാരം വിതരണം ചെയ്യുക.

വിശദമായ ചർച്ചകൾക്ക് ശേഷം മാത്രമേ കേരളത്തിലെ കോളേജുകൾ തുറന്നു പ്രവർത്തിക്കുന്ന കാര്യത്തിൽ തീരുമാനം എടുക്കുകയുള്ളൂവെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി കൂടിയായ ബിന്ദു അറിയിച്ചു. വിദ്യാർത്ഥികൾക്ക് എല്ലാവര്ക്കും വാക്സിൻ നൽകിയ ശേഷം കോളേജുകൾ തുറക്കും. ഇതിനു വേണ്ട നടപടികൾ പുരോഗമിക്കുന്നുണ്ട്.

കോളേജുകൾ തുറക്കുന്നതിനു മുന്നോടിയായി ആരോഗ്യവകുപ്പുമായി സഹകരിച്ച് കോളേജ് വിദ്യാർത്ഥികൾക്ക് വാക്‌സീൻ ഡ്രൈവ് നടത്താനും ആലോചനയിലുണ്ട്. അവസാനവർഷ വിദ്യാർത്ഥികളുടെ ക്ലാസുകൾ തുടങ്ങിയതിനു ശേഷമേ മറ്റു ക്ലാസുകൾ തുറക്കുന്നത് പരിഗണിക്കൂ. ഇത് തീരുമാനിക്കുന്നതിന് വേണ്ടി രണ്ട് ദിവസത്തിനുള്ളിൽ യോഗം ചേരുമെന്നും മന്ത്രി പറഞ്ഞു.