കോവിഡ് വ്യാപനം; കേരളത്തിൽ ഇന്ന് വീണ്ടും അവലോകനയോഗം

Health Keralam News

കേരളത്തിലെ കോവിഡ് വ്യാപനം വിലയിരുത്തുന്നതിനായി മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ അവലോകന യോഗം ഇന്ന് ചേരും. അധിക നിയന്ത്രണങ്ങൾ കൊണ്ടുവരണോയെന്ന കാര്യം യോഗത്തിൽ ചർച്ച ചെയ്യും. നാളെ സമ്പൂർണ ലോക്ക്ഡൗൺ ആയതിനാൽ അത്യാവശ്യ സർവീസുകൾ മാത്രമേ ഉണ്ടാവുകയുള്ളൂ.

ഐ പി ആര്‍ അനുസരിച്ചുള്ള ലോക്ക്ഡൗൺ നിയന്ത്രണം മൂലം ഫലമുണ്ടാകുന്നുണ്ടോയെന്ന് യോഗത്തിൽ വിലയിരുത്തും. കേരളത്തിലെ രോഗം ബാധിച്ചവരുടെ എണ്ണം ഒരു ദിവസം തന്നെ 32000 ലേക്ക് എത്തിയിട്ടുണ്ട്. ഇന്നലെ 19.22 ശതമാനം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഓണാഘോഷ സമയങ്ങളിൽ സാമൂഹിക അകലം പാലിക്കാത്തതാണ് രോഗവ്യാപനം കൂടാനുള്ള കാരണമായി പറയുന്നത്.

രണ്ടാഴ്ചയിലും അധികമുള്ള ഇടവേളയ്ക്കു ശേഷമാണ് കേരളത്തിലേ ഒരു ഞായറാഴ്ച സമ്പൂർണ ലോക്ക്ഡൗൺ വരുന്നത്. ട്രിപ്പിള്‍ ലോക്ഡൗണിന് തുല്യമായ നിയന്ത്രണങ്ങളാവും ഇനി ഞായറാഴ്ചകളളിൽ ഉണ്ടവുകയെന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്.