കാബൂളിലെ ചാവേർ ആക്രമണം; മരിച്ചവരുടെ എണ്ണം 170 ആയി

Crime International News

കാബൂള്‍ വിമാനത്താവളത്തിന് പുറത്തു നടന്ന ചാവേർ ആക്രമണത്തിൽ മരിച്ചവരുടെ എണ്ണം 170 ആയി. മരിച്ചവരിൽ കൂടുതലും അഫ്ഗാനിസ്ഥാനിലെ പൗരന്മാരാണ്. മുപ്പത് താലിബാൻ പൗരന്മാരും പതിമൂന്നു അമേരിക്കൻ സൈനികരും രണ്ട് ബ്രിട്ടീഷ് പൗരന്‍മാരും ആക്രമണത്തിൽ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. രാജ്യത്തെ മോർച്ചറികൾ മുഴുവനായതിൽ ആശുപത്രിയിലെ വരാന്തകളിലാണ് മൃതദേഹങ്ങൾ ഇപ്പോൾ കിടത്തുന്നത്.

ഇതിനിടെ കാബൂളിൽ ഉണ്ടായത് ഇരട്ടസ്ഫോടനം അല്ലെന്നും ചാവേര്‍ ആക്രമണം മാത്രമാണെന്നും അമേരിക്ക തിരുത്തിപറഞ്ഞു. ഇപ്പോഴും കാബൂൾ വിമാനത്താവളം ആക്രമണ ഭീഷണി നേരിടുന്നുണ്ടെന്ന് പെന്‍റഗണ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ ആയുധവുമായെത്തിയ താലിബാൻ സംഘം വിമാനത്താവളത്തിന് പുറത്ത് കൂടുതൽ സുരക്ഷാ ഉറപ്പാക്കിയെന്നും റിപ്പോർട്ടുകളുണ്ട്. പക്ഷെ ഈ റിപ്പോർട്ടുകളൊന്നും അമേരിക്ക ഇപ്പോഴും സ്ഥിരീകരിച്ചിട്ടില്ല.

വിമാനത്താവളത്തിനകത്ത് രക്ഷാവിമാനങ്ങള്‍ക്കു വേണ്ടി അയ്യായിരത്തിലുമധികം ആളുകളാണ് കാത്തിരിക്കുന്നത്. സ്പെയിൻ, ആസ്‌ത്രേലിയ, ജർമ്മനി തുടങ്ങിയ രാജ്യങ്ങൾ അഫ്ഗാനിസ്ഥാനിൽ നിന്നുള്ള രക്ഷാപ്രവർത്തനങ്ങൾ അവസാനിപ്പിച്ചു.