കോവിഡ് മര​ണ​ങ്ങളുടെ വിവരങ്ങൾക്കായി പുതിയ പോർട്ടൽ ഒരുക്കി സർക്കാർ

Health Keralam News

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ കോ​വി​ഡ് മ​ര​ണ​ങ്ങ​ളു​ടെ വി​വ​ര​ങ്ങ​ള​റി​യാ​ന്‍ കോ​വി​ഡ് ഡെ​ത്ത് ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ പോ​ര്‍​ട്ട​ല്‍ പു​റ​ത്തി​റ​ക്കി സംസ്ഥാന സർക്കാർ. പൊ​തു​ജ​ന​ങ്ങ​ള്‍​ക്കും സ​ര്‍​ക്കാ​ര്‍ സ്ഥാ​പ​ന​ങ്ങ​ള്‍​ക്കും ഒ​രു​പോ​ലെ ഉപയോഗിക്കാവുന്ന സംവിധാനമാണിതെന്ന് ആ​രോ​ഗ്യ മ​ന്ത്രി വീ​ണാ ജോ​ര്‍​ജ് പറഞ്ഞു.

ഔ​ദ്യോ​ഗി​ക​മാ​യി സർക്കാർ കോവിഡ് മരണമായി ചെയ്തവയെ കുറിച്ചുള്ള വിശദാംശങ്ങൾ പോർട്ടലിലുണ്ടാവും. മരണപ്പെട്ടവരുടെ ബന്ധുക്കൾക്ക് മ​ര​ണ​ത്തി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ള്‍ തെ​ര​യു​ന്ന​തി​നു​ള്ള ഓപ്ഷനും ഒരുക്കിയിട്ടുണ്ട്. മരിച്ച വ്യക്തിയുടെ പേ​ര്, ജി​ല്ല, മ​ര​ണ തീ​യ​തി തു​ട​ങ്ങി​യ വി​ശ​ദാം​ശ​ങ്ങ​ള്‍ ന​ല്‍​കി​യാ​ല്‍ പോ​ര്‍​ട്ട​ലി​ല്‍ നി​ന്ന് ആവശ്യമായ വി​വ​ര​ങ്ങ​ള്‍ കിട്ടുമെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്.

ഇ​തു​കൂ​ടാ​തെ പ്ര​ഖ്യാ​പി​ക്ക​പ്പെ​ട്ട കോ​വി​ഡ് മ​ര​ണ​ങ്ങ​ളു​ടെ, ഡി​എം​ഒ ന​ല്‍​കു​ന്ന ഡെ​ത്ത് ഡി​ക്ല​റേ​ഷ​ന്‍ ഡോ​ക്യു​മെ​ന്‍റി​ന്‍റെ ആ​ധി​കാ​രി​ക​ത പ​രി​ശോ​ധി​ക്കാൻ വി​വി​ധ സ​ര്‍​ക്കാ​ര്‍ സ്ഥാ​പ​ന​ങ്ങ​ള്‍​ക്കും ഇതിലൂടെ സാധിക്കും. ഇപ്പോൾ 2021 ജൂ​ലൈ 22 വ​രെ​യു​ള്ള മ​ര​ണ​ങ്ങ​ള്‍ പോർട്ടലിൽ ല​ഭ്യ​മാ​ണ്. അ​തി​നു ശേ​ഷമുള്ള മ​ര​ണ​ങ്ങ​ള്‍ എത്രയും പെട്ടെന്ന് തന്നെ അ​പ്ഡേ​റ്റ് ചെ​യ്യുമെ​ന്നും മ​ന്ത്രി പറഞ്ഞിട്ടുണ്ട്.