കോതമംഗലത്തു വിദ്യാർത്ഥിനിയെ യുവാവ് വെടിവെച്ച് കൊന്നതിനു പിന്നിൽ പ്രണയം നിരസിച്ചതിലുള്ള പക

Keralam News

കൊച്ചി: പ്രണയം നിരസിച്ചതിലുള്ള പകയാണ് കോതമംഗലത്തു വിദ്യാർത്ഥിനിയെ യുവാവ് വെടിവെച്ച് കൊന്നതിനു പിന്നിൽ എന്ന് റിപ്പോർട്ട്. യുവതിയെ അന്വേഷിച്ച് കണ്ണൂരിൽ നിന്നും കോതമംഗലത്തെത്തുകയായിരുന്നു രാഖിൻ. ഉച്ചയ്ക് മൂന്നുമണിയോട് കൂടി മാനസ സുഹൃത്തുക്കൾക്കുമൊപ്പം ഭക്ഷണം കഴിച്ച് കൊണ്ടിരിക്കുമ്പോഴാണ് രാഖിൻ അവിടെ എത്തുന്നത്. മാനസ രാഖിനിനെ കണ്ടതും എന്തിനു ഇവിടെ വന്നു എന്ന് ചോദിക്കുകയുണ്ടായി.

തുടർന്ന് മാനസയെ അടുത്തുള്ള ഒരു മുറിയിലേക്ക് കൊണ്ടുപോകുകയും അവിടെ വെച്ച് വെടി വെക്കുകയുമായിരുന്നു. തുടർന്ന് ആളുകൾ മുറി തുറന്ന് അവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മാനസയുടെ തലയിലും നെഞ്ചിലുമാണ് രാഖിൻ വെടി വെച്ചത്. പരിശോധിച്ച ഡോക്ടർ പറയുന്നത് വെടിയുണ്ട തല തുളച്ച് കയറി പുറത്ത് പോയിട്ടുണ്ട് എന്നാണ്. പൂർവ്വ വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിൽ എന്നാണു കരുതുന്നത്.