ഇന്ത്യയിൽ നിന്നും വൻ വരുമാനവുമായി ഫേസ്ബുക്ക്

Entertainment India News

ദില്ലി: ഇന്ത്യയില്‍ നിന്ന് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വരുമാനം നേടി ഫേസ്ബുക്ക്. കോവിഡും ലോക്ക്ഡൗണും കാരണം ഫെയ്സ്ബുക്കും ഇന്‍സ്റ്റഗ്രാമും ഉപയോഗിക്കുന്നവരുടെ സമയം കൂടിയതാണ് ഇതിനു കാരണമായി പറയുന്നത്. ഒരു ബില്യണ്‍ ഡോളറിലേറെ വരുമാനമാണ് 2020-21 കാലഘട്ടത്തിൽ ഫേസ്ബുക്ക് നേടിയത്.

2019-20 കാലത്ത് 6613 കോടി രൂപയായിരുന്നു ഫേസ്ബുക്കിന്റെ വരുമാനമെങ്കിൽ 2020-21 കാലഘട്ടത്തിൽ 9000 കോടി രൂപയായി ഉയർന്നു. ഇത് 1.2 ബില്യണ്‍ ഡോളറോളം വരും. വരുമാനത്തിന്റെ ശരിയായ വിവരങ്ങൾ രജിസ്ട്രാര്‍ ഓഫ് കമ്പനീസിന് സമർപ്പിക്കാത്തതിനാൽ കൃത്യമായി തുകയെത്രയാണെന്ന് അറിഞ്ഞിട്ടില്ല.

മികച്ച ഡാറ്റ ഓഫാറുകൾ ഉള്ളതും സ്മാര്‍ട്ട്ഫോണുകള്‍ ഉപയോഗിക്കുന്നവരുടെ എണ്ണം കൂടിയതും കാരണം കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഫേസ്ബുക്കിന് ഇന്ത്യയിൽ നല്ല വളർച്ചയുണ്ട്. ഇതിനൊപ്പം ലോക്ക്ഡൗണ്‍ കൂടെ വന്നപ്പോൾ ആളുകൾക്ക് കൂടുതൽ ഒഴിവു സമയം ലഭിക്കുകയും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളെ കൂടുതലായി ആശ്രയിക്കാൻ തുടങ്ങിയതെല്ലാം വരുമാനം കുത്തനെ കൂടാൻ ഇടയാക്കി.