ശാന്തിഗിരി പ്രദാനം ചെയ്യുന്നത് ഗുരുവിൻ്റെ സ്നേഹം : സ്വാമി ചിത്തശുദ്ധൻ ജ്ഞാനതപസ്വി

Breaking Keralam News

തെയ്യാല: ശാന്തിഗിരി ആശ്രമം പ്രദാനം ചെയ്യുന്നത് ഗുരുവിൻ്റെ സ്നേഹമാണെന്ന് ശാന്തിഗിരി ആശ്രമം കോട്ടയം ഏരിയാ സിറ്റി ഹെഡ് സ്വാമി ചിത്തശുദ്ധൻ ജ്ഞാനതപസ്വി .ശാന്തിഗിരി ആശ്രമം തെയ്യാല ബ്രാഞ്ചിൻ്റെ 6-ാമത് പ്രതിഷ്ഠാ വാർഷികത്തിൻ്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു സ്വാമി. കുടുംബത്തിന് നൻമ പകരുന്ന ആശയങ്ങളാണ് നവജ്യോതി ശ്രീ കരുണാകര ഗുരു ലോകത്തിന് നൽകിയതെന്ന് അദ്ദേഹം പ്രഭാഷണത്തിൽ അഭിപ്രായപ്പെട്ടു. ശാന്തിഗിരി ആശ്രമം തെയ്യാല ബ്രാഞ്ച് ഇൻ-ചാർജ് സ്വാമി ജനപുഷ്പൻ ജ്ഞാനതപസ്വി മുഖ്യപ്രഭാഷണം നടത്തി. മലപ്പുറം ഏരിയാ മാനേജർ പി.എം ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ചു. പുഷ്പ സമർപ്പണം, തട്ടം സമർപ്പണം, അന്നദാനം, ദീപപ്രദക്ഷിണം, കലാപരിപാടികൾ എന്നിവ ഉണ്ടായിരുന്നു. കെ. നൗഷാദ് ഉസ്താദ്, വി .എ മോഹനൻ, എൻ പുരുഷോത്തമൻ, അഡ്വ. പി . സദാനന്ദൻ, പി.എം ചന്ദ്രൻ, പി.വി. സതീശൻ, കെ. ലീന, ടി.ടി ലളിത, സുരേഷ് ബാബു കെ , സുരേഷ് കുമാർ കെ, ഷൈജു വി., പി.പി രാജു, എം. ശ്രീധരൻ, കെ. രവീന്ദ്രൻ, പി.നാരായണൻ, പി.പി പ്രജീഷ്, എം.ശ്രീലേഷ്, സുദർശൻ മോഹൻ, എം. അനുശ്രീ, എം.ഗുരുദത്തൻ എന്നിവർ സംസാരിച്ചു.