ക്യാന്സറിനെതിരെ പോരാടുകയാണെന്ന് നടി ശിവാനി ഭായ്

Keralam News

കൊച്ചി: മലയാളത്തിലും തമിഴിലും സജീവമായ താരവും മലയാളികൾക്ക് പ്രിയങ്കരിയുമായ നടിയാണ് ശിവാനി ഭായ്. ബാലതാരമായാണ് ശിവാനി സിനിമയിൽ എത്തിയത്. എന്നാൽ ഇപ്പോൾ നദിയെ വേട്ടായാടുന്നത് രോഗങ്ങളാണ്. കോവിഡ് ബാധിതയായതിനു ശേഷം തനിക് ക്യാൻസർ ബാധിച്ചതായി നടിഫേസ്ബുക്കിലൂടെ എല്ലാവരെയും അറിയിച്ചിരുന്നു.

ഇപ്പോൾ ചികിത്സയ്‌ക്കിടയിലും വീഡിയോയുമായി എത്തിയിരിക്കുകയാണ് നടി. തന്റെ രണ്ടാമത്തെ കീമോയാണ് നടക്കുന്നതെന്നും ഇനി ആറെണ്ണം കൂടി ഭാക്കിയുണ്ടെന്നും അറിയിച്ചു കൊണ്ട് 25 നു ഒരു കുറിപ്പ് പങ്കുവെച്ച് കൊണ്ട് ശിവാനി പറഞ്ഞിരുന്നു. മുടി പോവുന്നതിനാൽ ആദ്യത്തെ കീമോയ്ക്ക് ശേഷം ബോയ് കട്ട് ചെയ്തിരുന്ന ശിവാനി ഇപ്പോൾ മുടി മുഴുവൻ പോയ അവസ്ഥയിലാണ് പുതിയ വീഡിയോയിൽ ഉള്ളത്.

ഒരു ചെറിയ ചിരിയോടുകൂടി കറുത്ത ഷാൾ തലയിൽ ചുറ്റിക്കൊണ്ടാണ് ശിവാനി അവസാനം വീഡിയോയിൽ നിന്നിരുന്നത്. മുടി പോവുന്നതിൽ പ്രശ്നമില്ലെന്ന പ്രത്യേയക്ഷയാണ് ഉള്ളതെന്നും ശിവാനി വീഡിയോയിൽ പറഞ്ഞു. മാത്രമല്ല ഒരു കുറിപ്പോടു കൂടിയാണ് നടി വീഡിയോ പങ്കുവെച്ചത്. കൊടുങ്കാറ്റിനെ താൻ ഭയക്കുന്നില്ലെന്നും തന്റെ കപ്പൽ എങ്ങനെ കൊണ്ടുപോവണമെന്നു താൻ പടിക്കുകയാണെന്നുമുള്ള ലൂസ മെ അൽകോട്ടിന്റെ വാക്കുകളോടുകൂടിയാണ് ശിവാനി വീഡിയോ പങ്കു വെച്ചിരിക്കുന്നത്. ഒരുപാട് ആളുകൾ സുഖമായി വരും എന്ന് പറഞ്ഞു വീഡിയോയ്ക്ക് താഴെ പോസിറ്റീവ് കമന്റുകളുടെ എത്തിയത്.