യാത്രക്കാർക്ക് ആശയകുഴപ്പമായി പാലക്കാട് കോഴിക്കോട് റോഡ്

Keralam News

പെരിന്തൽമണ്ണ: യാത്രക്കാർക്ക് ആശയക്കുഴപ്പമേകി അപകടങ്ങൾക്ക് വഴിയൊരുക്കുകയാണ് പാലക്കാട് കോഴിക്കോട് റോഡ്. ദേശീയപാതയിൽ മുനിസിപ്പൽ ഓഫീസിനും പെരിന്തൽമണ്ണ മനഴി ബസ് സ്റാൻഡിനും മുന്നിലുള്ള റോഡാണ് യാത്രക്കാരിൽ ആശയകുഴപ്പമുണ്ടാക്കുന്നത്. ഏതു വഴി സ്വീകരിക്കണമെന്നറിയില്ല അവിടെ എത്തുന്ന യാത്രക്കാർക്ക്. അഥവാ വഴി തെറ്റിയാൽ പെട്ടുപോകാനും അപകടപ്പെടാനും സാധ്യതയുണ്ട്.

വൺവേ റോഡിൽ പെട്ടന്ന് ഇരു വസങ്ങളിലേക്കായി റോഡ് പിരിയുന്നുണ്ട്. അത് പരിചിതമല്ലാത്തർക്ക് പ്രശ്‌നമാകുന്നു. കൂടുതലും അപകടത്തിൽ പെടുന്നത് പാലക്കാട് നിന്ന് വരുന്ന വാഹനങ്ങളാണ്. ഇറക്കമായതുകൊണ്ടു തന്നെ പാലക്കാട്ടേക്കുള്ള വാഹനങ്ങൾ വേഗത്തിലായിരിക്കും വരുന്നത്. സ്റ്റാൻഡിലേക്ക് കേറുന്ന ബസുകൾ പെട്ടന്ന് തന്നെ ദേശീയപാതയിൽ നിന്നും തിരിയുകയും ചെയ്യും. ഇതാണ് അപകടത്തിന് വഴിയൊരുക്കുന്നത്.

ഒരുപാട് അപകടങ്ങൾ അവിടെ സംഭവിച്ചിട്ടുണ്ട്. അതിൽ സാരമായ പരിക്കുകളും ഗുരുതരമായ പരിക്കുകളുമേറ്റവരുണ്ട്. ഏപ്രിലിൽ ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു യുവാവ മരിച്ചിരുന്നു. സൂചനാ ബോർഡുകൾ ഉണ്ടെങ്കിൽ തന്നെയും അതൊന്നും പാലിക്കപ്പെടാറില്ല.