സുമനസുകൾ കനിഞ്ഞു; മുഹമ്മദിന്റെ ചികിത്സയ്ക്കായുള്ള 18 കോടിയും കിട്ടി: നന്ദി അറിയിച്ച് അച്ഛൻ

Keralam News

കണ്ണൂർ: സുമനസുകൾ കനിഞ്ഞു. മുഹമ്മദിന്റെ ചികിത്സയ്ക്കുള്ള 18 കോടി രൂപയും ലഭിച്ചതായി കുട്ടിയുടെ പിതാവ് റഫീഖ് മാധ്യമങ്ങളെ അറിയിച്ചു. അതിനോടൊപ്പം സാഹായിച്ച എല്ലാവര്ക്കും നന്ദി അറിയിച്ചിരിക്കുകയാണ് ഈ അച്ഛൻ. സ്‌പൈനൽ മസ്‌കുലാർ അട്രോഫിയെന്ന ജനിതക വൈകല്യം മൂലം ഉണ്ടാകുന്ന രോഗം ബാധിച്ച് ചികിത്സയിലായിരുന്നു ഈ ഒന്നര വയസുകാരൻ.

18 കൂടിയായിരുന്നു ഒരു ഡോസ് മരുന്നിനായി വേണ്ടിയിരുന്നത്. ധനസഹായത്തിനായി മാട്ടൂൽ ഗ്രാമവാസികളുടെ ജനകീയ കമ്മിറ്റിയും സോഷ്യൽ മീഡിയകളിൽ നടത്തിയ കാമ്ബയിനുകളും ഫലം കണ്ടു. വളരെ ചുരുക്കം കുട്ടികളിൽ മാത്രം കണ്ടു വരുന്ന രോഗമാണിത്.

മുഹമ്മദിന്റെ 15 വയസുകാരിയായ സഹോദരിക്കും ഇതേ രോഗമാണ്. രണ്ടു വയസിനു മുമ്പ് മരുന്ന് കൊടുത്തു ചികിത്സിച്ചാൽ മാത്രമേ രോഗം ഭേദമാകുമായിരുന്നുള്ളൂ. രോഗം തിരിച്ചറിയാൻ വൈകിയതിനാൽ ചികിത്സകൾക്ക് ഫലമുണ്ടായില്ല. വീണ്ടും റഫീഖ്-മറിയുമ്മ ദമ്പതികളുടെ ജീവിതത്തെ ഇരുട്ടിലേയ്ക്കാക്കാതെ കൈപിടിച്ച് കയറ്റിയിരിക്കുകയാണ് ഏവരുടെയും പ്രാർഥനയും സഹായവും.