നിയമസഭയിലെ കൈയ്യാങ്കളി: കേസ് പിൻവലിക്കാൻ സംസ്ഥാന സർക്കാരിന് കഴിയില്ല

India Keralam News

ന്യൂഡൽഹി: നിയമസഭയിൽ വെച്ചുണ്ടായ കൈയ്യാങ്കളി കേസ് പിൻവലിക്കാൻ സർക്കാരിന് പറ്റില്ലെന്ന് സുപ്രീം കോടതി അറിയിച്ചു. മാപ്പ് നൽകാനാണ് കഴിയാത്ത കുറ്റമാണ് എംഎൽഎമാർ നിയമസഭയിൽ കാണിച്ചതെന്നും കോടതി വ്യക്തമാക്കി. കോടതിയുടെ വിമർശനം ബജറ്റ് തടയാൻ നോക്കിയതിലൂടെ എന്ത് സന്ദേശമാണ് ജനങ്ങൾക്ക് നൽകിയത്.

മാത്രമല്ല എന്ത് പരിരക്ഷയാണ് ധനബിൽ പാസാക്കുന്നത് തടഞ്ഞവർക്ക് നല്കേണ്ടതെന്നാണ് കോടതിയുടെ ചോദ്യം. സംസ്ഥാന സർക്കാർ കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി കോടതിയിൽ സമർപ്പിച്ചു. കേസ് തീർപ്പാക്കണമെന്ന ആവശ്യത്തെ തള്ളിക്കൊണ്ട് പ്രതികൾ വിചാരണ നേരിടണമെന്നുമാണ് വിധിച്ചത്. എന്നാൽ സ്‌പീക്കറിന്റെ അനുവാദം ഇല്ലാതെയാണ് സെക്രട്ടറി പരാതി കൊടുത്തതെന്നും അത് നിലനിൽക്കില്ലെന്നും കേരളം പറഞ്ഞു.

സ്റ്റാൻഡിംഗ് കൗൺസിൽ ജി. പ്രകാശാണ് സംസ്ഥാന സർക്കാരിനായി ഹർജി മുന്നോട്ടു വെച്ചത്. നിയമസഭയിലെ കൈയ്യാങ്കളി കേസിൽ കെ.ടി ജലീൽ, മന്ത്രി വി. ശിവൻകുട്ടി, കുഞ്ഞഹമ്മദ് മാസ്റ്റർ, കെ. അജിത്, സി.കെ സദാശിവൻ, ഇ.പി ജയരാജൻ തുടങ്ങിയവരാണ് പ്രതി പട്ടികയിൽ ഉള്ളത്. ബുധനാഴ്ചയിലേക്ക് കേസ് മാറ്റി.