റേഷന്‍ കാര്‍ഡുകള്‍ പൊതുവിഭാഗത്തിലേക്ക് മാറ്റുന്നതിനുള്ള അവസാനദിവസം ഇന്ന്

Keralam News

മുന്‍ഗണാനാ റേഷന്‍ കാര്‍ഡ് കൈവശം വച്ചിരിക്കുന്ന അനഹര്‍ക്ക് കാര്‍ഡുകള്‍ പൊകുവിഭാഗത്തിലേക്ക് മാറ്റുള്ള അവസരം ഇന്ന് അവസാനിക്കും. മറ്റ് നിയമ നടപടികളോ പിഴയോ ഇല്ലാതെ മാറ്റാനുള്ള അവസാന ദിവസമാണ് ഇന്ന്.

ഇതിനോടകം കാര്‍ഡുകള്‍ മാറ്റാതെ കൈവശപ്പെടുത്തിയിരിക്കുന്ന അനര്‍ഹരായവരെ കണ്ടെത്താന്‍ താലൂക്ക് തലത്തില്‍ പരിശോധന നത്തും. ജൂലൈ ഒന്നുമുതല്‍ ആരംഭിക്കുന്ന പരിശോധന ജില്ലാ സപ്ലൈ ഓഫീസറുടെ നേതൃത്വത്തിലായിരിക്കും പരിശോധന നടത്തുക.
കാര്‍ഡ് മാറ്റുന്നതിന് താലൂക്ക് സപ്ലേ ഓഫീസുകളില്‍ നേരിട്ടോ ഇ.മെയില്‍ വഴിയോ അപേക്ഷ സമര്‍പ്പിക്കാം. താലൂക്ക് സപ്ലൈ ഓഫീസുകളിലെ ഫോണ്‍ വഴിയോ, താലൂക്ക് സപ്ലൈ ഓഫീസര്‍മാരുടേയോ, റേഷനിംഗ് ഇന്‍സ്പെക്ടര്‍മാരുടേയോ ഔദ്യോഗിക ഫോണ്‍ നമ്പറിലോ നേരില്‍ അറിയിക്കാവുന്നതാണ്. ഔദ്യോഗിക ഫോണ്‍ നമ്പറുകള്‍ civilsupplieskerala.gov.in എന്ന വെബ് സൈറ്റില്‍ ലഭ്യമാണ്.