നൃത്തത്തിൽ ആർദ്രയെ കടത്തിവെട്ടി വളർത്തുമൃഗമായ മിട്ടു

Keralam News

ആലപ്പുഴ: വളർത്തുമൃഗങ്ങളെ സ്‌നേഹിക്കാത്തവരായി ആരും ഇല്ല. അവരോടൊപ്പമുള്ള സമയങ്ങൾ വളരെയധികം ആസ്വദിക്കുന്നവരാണ് പലരും. സമൂഹമാധ്യമങ്ങളിൽ വളർത്തുമൃഗങ്ങളുമൊത്തുള്ള ചിത്രങ്ങളും വീഡിയോകളും ഒരു പ്രത്യേക സ്ഥാനം തന്നെ പിടിച്ചെടുത്തുണ്ട്. അത്തരത്തിൽ ഇന്ന് സമൂഹമാധ്യമങ്ങളിൽ വൈറലായികൊണ്ടിരിക്കുന്ന ഒരു വീഡിയോയാണ് നൃത്തം ആർദ്ര എന്ന പെൺകുട്ടിയുടേത്.

വെറുമൊരു നൃത്ത വീഡിയോ ആണോ എന്ന് ചോദിച്ചാൽ അല്ല. ആർദ്രയുടെ നൃത്തത്തിനൊത്ത് ചുവടുവെക്കുകയാണ് ആർദ്രയുടെ വളർത്തുമൃഗമായ മിട്ടു എന്ന നായക്കുട്ടി. ആലപ്പുഴ ചേർത്തല സ്വദേശിനിയാണ് ആർദ്ര. ബാഹുബലിയിലെ കണ്ണാ നീ ഉറങ്ങാട എന്ന ഗാനത്തിന് ആർദ്രയോടൊപ്പം നൃത്ത വെക്കുകയായിരുന്നു മിട്ടു. ആർദ്രയുടെ സുഹൃത്തുക്കളാണ് ഈ വീഡിയോ സമൂഹ മാധ്യമത്തിൽ പോസ്റ്റ് ചെയ്തത്. തുടർന്ന് ഒരുപാട് ആളുകൾ അത് ഷെയർ ചെയ്യുകയും ചെയ്തു. താൻ നൃത്തം പരിശീലിക്കുമ്പോൾ മിട്ടുവും കൂടെ കൂടാറുണ്ടെന്നും ആർദ്ര പറഞ്ഞു.