എം.സി ജോസഫൈന്റെ രാജിയില്‍ പ്രതികരിച്ച് വി.ഡി സതീശന്‍

Keralam News Politics

സംസ്ഥാന വനിത കമ്മിഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍ രാജിവെച്ചതില്‍ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. രാജി ഉചിതമായ തീരുമാനമ്‌ണെന്ന് അദ്ദേഹം പറഞ്ഞു. സി.പി.എം ജോഫൈനെ രക്ഷിക്കാന്‍ ശ്രമം നടത്തിയെങ്കിലും ഫലപ്രദമാകാത്തതിനെ തുടര്‍ന്നാണ് രാജി എന്നും വി.ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു. മഹിള കോണ്‍ഗ്രസ് അടക്കം വിവിധ പാര്‍ട്ടികളും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

സെക്രടറിയേറ്റ് യോഗത്തിലും ജോഫൈനെതിരെ വിമര്‍ശനങ്ങള്‍ വന്നിരുന്നു. സംഭവത്തില്‍ സി.പി.എം സംസ്ഥാന കമ്മിറ്റിയില്‍ എം.സി ജോസഫൈനിന്‍ വിശദ്ധീകരണം നല്‍കിയിരുന്നു. സി.പി.എം ആവശ്യപ്പെട്ടതിനാലാണ് രാജി. ചാനല്‍ ചര്‍ച്ചയില്‍ പരായുമായി എത്തിയ സ്ത്രീയോട് വിചാരണ ചെയ്യുകയും മോശമായും സംസാരിക്കുകയും ചെയ്തതിനെ തുടര്‍ന്ന് ഇതിനോടകം നിരവധി പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു.